Hot Posts

6/recent/ticker-posts


കുടുംബശ്രീ വിജയാനുഭവസംഗമം നാളെ 
തിടനാട് ഈരാറ്റുപേട്ട, ളാലം, കാഞ്ഞിരപ്പള്ളി ബ്ലോക്കുകളില്‍ ഉള്‍പ്പെടുന്ന പഞ്ചായത്തുകളും പാലാ മുനിസിപ്പാലിറ്റിയും സംയുക്തമായി നടത്തുന്ന കുടുംബശ്രീ വിജയാനുഭവസംഗമം നാളെ രാവിലെ 10.30 ന് തിടനാട് ഗവ. വിഎച്ച്എസ്എസ് ഹാളില്‍ നടക്കും.മന്ത്രി കെ.എം. മാണി ഉദ്ഘാടനം ചെയ്യും. ചീഫ് വിപ്പ് പി.സി. ജോര്‍ജ് അധ്യക്ഷത വഹിക്കും. ജോസ് കെ. മാണി എംപി മുഖ്യപ്രഭാഷണം നടത്തും. ജില്ലാ പഞ്ചായത്ത് മെംബര്‍മാരായ നിര്‍മ്മല ജിമ്മി, ബീനാമ്മ ഫ്രാന്‍സിസ്, സജിമോന്‍ മഞ്ഞക്കടമ്പില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ ആനിയമ്മ ജോസ്, അഡ്വ. ജോമോന്‍ ഐക്കര, പഞ്ചായത്ത് പ്രസിഡന്റ് ജോസഫ് ജോര്‍ജ്, ജോമോന്‍ ജോസഫ്, സമിതി കണ്‍വീനര്‍ ബിന്ദു സനോജ് എന്നിവര്‍ പ്രസംഗിക്കും.

Reactions