Hot Posts

6/recent/ticker-posts

സംസ്ഥാനത്ത് പുതിയ മൂന്ന് ഹോട്ട്സ്പോട്ടുകള്‍ കൂടി




തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മൂന്ന് ഹോട്ട്സ്പോട്ടുകള്‍ കൂടി. പാലക്കാട് ജില്ലയിലെ തൃക്കടീരി, ശ്രീകൃഷ്ണപുരം, കണ്ണൂര്‍ ജില്ലയിലെ ധര്‍മ്മടം എന്നിവയാണ് പുതിയ ഹോട്ട്സ്പോട്ടുകള്‍. എട്ട് പ്രദേശങ്ങളെ ഹോട്ട്സ്പോട്ടുകളില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്. 

നിലവില്‍ സംസ്ഥാനത്ത് ആകെ 28 ഹോട്ട്സ്പോട്ടുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. അതേസമയം, സംസ്ഥാനത്ത് ഇന്ന് 24 പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം ജില്ലയില്‍നിന്നുള്ള അഞ്ചു പേര്‍ക്കും കണ്ണൂര്‍ ജില്ലയില്‍നിന്നുള്ള നാലു പേര്‍ക്കും കോട്ടയം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള മൂന്നു പേര്‍ക്ക് വീതവും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍നിന്ന് രണ്ടു പേര്‍ക്ക് വീതവും ഇടുക്കി, പാലക്കാട്, കാസര്‍കോട് ജില്ലകളില്‍ ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്.

രോഗം സ്ഥിരികരിച്ച് ചികിത്സയിലായിരുന്ന എട്ടു പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. വയനാട് ജില്ലയില്‍നിന്നും അഞ്ചു പേരുടെയും (ഒരാള്‍ മലപ്പുറം സ്വദേശി), കോട്ടയം, എറണാകുളം (മലപ്പുറം സ്വദേശി), കോഴിക്കോട് ജില്ലകളില്‍നിന്നും ഒരാളുടെ വീതവും പരിശോധനാഫലമാണ് നെഗറ്റീവ് ആയത്.


Reactions