Hot Posts

6/recent/ticker-posts

രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസ് പുനരാരംഭിക്കുന്നു



ന്യൂഡല്‍ഹി: കൊറോണ മൂലം താല്‍ക്കാലികമായി നിര്‍ത്തിവെച്ച രാജ്യത്തെ വ്യോമയാന മേഖലയുടെ പ്രവര്‍ത്തനം പുനരാരംഭിക്കുന്നു. ഈ മാസം 25 മുതല്‍ രാജ്യത്ത് ആഭ്യന്തര വിമാന സര്‍വീസ് നടത്തുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കി. കൃത്യമായ മനദണ്ഡങ്ങളോടെയാകും സര്‍വീസ് പുനരാരംഭിക്കുന്നത്. 

മെയ് 25 മുതല്‍ പ്രവര്‍ത്തനം പുനരാരംഭിക്കാനുള്ള തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാക്കാന്‍ എല്ലാ വിമാനത്താവളങ്ങളോടും വിമാന കമ്പനികളോടും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. യാത്രക്കാര്‍ പാലിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ സംബന്ധിച്ച വിശദമായ ഉത്തരവ് വ്യോമയാന മന്ത്രാലയം പുറത്തിറക്കും. 

വൈറസ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ രാജ്യവ്യാപക ലോക്ക്ഡൗണ്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം മെയ് 31 വരെ നീട്ടിയിരുന്നു. എന്നാല്‍, വിമാന സര്‍വീസുകള്‍ എന്ന് തുടങ്ങാന്‍ കഴിയുമെന്നകാര്യം ഉടന്‍ പ്രഖ്യാപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിമാനക്കമ്പനികളെ അടുത്തിടെ അറിയിച്ചിരുന്നു.



Reactions