Hot Posts

6/recent/ticker-posts

റെക്കോഡിട്ട് സ്വര്‍ണ വില: പവന് 35,040 രൂപ


കൊച്ചി: റെക്കോഡുകള്‍ തിരുത്തി സ്വര്‍ണ വില കുതിച്ചുയരുന്നു. ഇന്ന് പവന് 160 രൂപയാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില  പവന് 35,040 രൂപയില്‍ എത്തി. ഗ്രാമിന് 4,380 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞ മാസം 18 നാണ് സ്വര്‍ണവില സര്‍വകാല റിക്കാര്‍ഡ് സൃഷ്ടിച്ചത്. പിന്നീട് കൂടിയും കുറഞ്ഞും മുന്നേറിയ സ്വര്‍ണം ഏതാനും ദിവസങ്ങളായി മുകളിലേക്കാണ്.

ആഗോള വിപണിയിലെ വിലവര്‍ധനവാണ് ആഭ്യന്ത വിപണിയിലം പ്രതിഫലിച്ചത്. അമേരിക്കന്‍ നഗരങ്ങളില്‍ ആളിക്കത്തുന്ന പ്രതിഷേധവും യുഎസ്-ചൈന തര്‍ക്കവുമാണ് വിലവര്‍ധവിന് പ്രധാനകാരണം. 

Reactions