കോട്ടയം: ജനമൈത്രി പോലീസിൻ്റെ പ്രവർത്തനങ്ങൾക്കായി വൈസ്മെൻ ക്ലബ്ബ് മെഗാഫോൺ നൽകി.
ജില്ലാ പോലീസ് ചീഫ് ജി.ജയദേവിന് പാലാ വൈസ്മെൻ ക്ലബ്ബ് പ്രസിഡൻ്റ് സോജൻ കല്ലറയ്ക്കൽ മെഗാഫോൺ കൈമാറി.
നാർക്കോട്ടിക് സെൽ ഡി.വൈ.എസ്.പിയും ജനമൈത്രി ജില്ലാ നോഡൽ ഓഫീസറുമായ വിനോദ് പിള്ള, ജില്ലാ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി ഗിരീഷ് പി സാരഥി, പാലാ ബ്ലഡ് ഫോറം ജനറൽ കൺവീനർ ഷിബു തെക്കേമറ്റം, ജനമൈത്രി ജില്ലാ അഡീഷണൽ നോഡൽ ഓഫീസർ സരസിജൻ, സെഞ്ചു സോജൻ എന്നിവർ പങ്കെടുത്തു
