തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4538 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ഇതിൽ 3997 പേർക്ക് സമ്പർക്കം മൂലമാണ് രോഗം ഉണ്ടായത്. ഇതിൽ 249 പേരുടെ രോഗബാധയുടെ ഉറവിടം വ്യക്തമല്ല. 20 പേരുടെ മരണം കോവിഡ് മൂലമെന്ന് ഇന്ന് സ്ഥിരീകരിച്ചതായ് മുഖ്യമന്ത്രി അറിയിച്ചു.
24 മണിക്കൂറിൽ 36,027 സാമ്പിളുകൾ പരിശോധിച്ചു. 3347 പേർ രോഗമുക്തരായി. ഇതുവരെ 1,79,922 പേർക്കാണ് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 57879 ആക്ടീവ് കേസുകളാണ് ഉള്ളത്. സംസ്ഥാനത്ത് 57879 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. ഇതിൽ 67 പേർ ആരോഗ്യപ്രവർത്തകരാണന്നും അദ്ദേഹം അറിയിച്ചു.
20 ദിവസം കൂടുമ്പോൾ രോഗികളുടെ എണ്ണം ഇരട്ടിക്കുന്നതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. 10 ലക്ഷത്തിൽ 5143 ആയി ഉയർന്നു. ഇന്ത്യൻ ശരാരശരി 5852 ആണ്. മരണനിരക്ക് ദേശീയ ശരാശരിയേക്കാൾ വളരെ കുറവാണ്. 1.6 ശതമാനമാണ് ദേശീയ ശരാശരിയെങ്കിൽ കേരളത്തിൽ അത് 0.4 ശതമാനം മാത്രമാണ്. മികച്ച പരിചരണത്തിന്റെയും സൗകര്യങ്ങളുടെയും ഗുണഫലമാണിത്. രോഗികളുടെ എണ്ണം വർധിച്ചതിന് ആനുപാതികമായി മരണപ്പെടുന്നവരുടെ എണ്ണവും വർധിക്കുന്നുണ്ട്. രോഗവ്യാപനം കുറച്ചാൽ മാത്രമേ മരണവും കുറയ്ക്കാൻ സാധിക്കൂ. രോഗവ്യാപനം കുറയ്ക്കുന്നതിന് കർശന നടപടികളിലേയ്ക്ക് നീങ്ങുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
