Hot Posts

6/recent/ticker-posts

എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 17 മുതല്‍ - BMTV




തിരുവനന്തപുരം: ഇത്തവണത്ത എസ് എസ് എല്‍ സി പരീക്ഷയുടേയും മോഡല്‍ പരീക്ഷയുടേയും പുതുക്കിയ തീയതി പ്രഖ്യാപിച്ചു. വാര്‍ഷിക പരീക്ഷ മാര്‍ച്ച് 17 ന് ആരംഭിച്ച് 30 ന് പൂര്‍ത്തിയാക്കും. മോഡല്‍ പരീക്ഷകള്‍ മാര്‍ച്ച് ഒന്നിന് ആരംഭിച്ച് അഞ്ചിന് അവസാനിക്കും.പരീക്ഷയുടെ ടൈടൈം ടേബിൾ ക്രമികരിച്ചു.പൂര്‍ണമായും കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും പരീക്ഷകള്‍ നടത്തുക.


വാര്‍ഷിക പരീക്ഷയുടെ ടൈം ടേബിള്‍ ഇങ്ങനെ,
മാര്‍ച്ച് 17 : ഉച്ചയ്ക്ക് 1.40 മുതല്‍ 3.30 വരെ ഒന്നാം ഭാഷ പാര്‍ട്ട് ഒന്ന്.
മാര്‍ച്ച് 18 : 1.40 -4.30 രണ്ടാം ഭാഷ ഇംഗ്ലീഷ്.
മാര്‍ച്ച് 19 : 2.40 - 4.30 മൂന്നാം ഭാഷ ഹിന്ദി, ജനറല്‍ നോളജ്.
മാര്‍ച്ച് 22 :1.40 - 4.30 സോഷ്യല്‍ സയന്‍സ്.
മാര്‍ച്ച് 23 :1.40 -3.30 ഒന്നാം ഭാഷ പാര്‍ട്ട് രണ്ട്.
മാര്‍ച്ച് 25 : 1.40 - 3.30 ഊര്‍ജതന്ത്രം.
മാര്‍ച്ച് 26 : 2.40 -4.30 വരെ ജീവശാസ്ത്രം.
മാര്‍ച്ച് 29 : 1.40 - 4.30 വരെ ഗണിതശാസ്ത്രം.
മാര്‍ച്ച് 30 :1.40 മുതല്‍ 3.30 രസതന്ത്രം.



Reactions