Hot Posts

6/recent/ticker-posts

കോവി‍ഡ് വ്യാപനം നിയന്ത്രിക്കാന്‍ നടപടി ശക്തമാക്കും ആരോഗ്യമന്ത്രി - BMTV




തിരുവനന്തപുരം :കോവിഡ് വ്യാപനം നിയന്ത്രിക്കാന്‍ പൊലീസ് നടപടി ശക്തമാക്കുമെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറ‍ഞ്ഞു. തിര‍ഞ്ഞെടുപ്പ് രോഗവ്യാപനത്തിന് കാരണമായി. കേരളത്തെ കുറ്റപ്പെടുത്തുന്നത് കാര്യങ്ങള്‍ വിശകലനം ചെയ്യാതെയാണന്നും. പരിശോധനകള്‍ കേരളത്തില്‍ കുറവല്ലെന്നും മന്ത്രി വ്യക്കമാക്കി.


കോവിഡ് വ്യാപനം രാജ്യത്ത് കുറഞ്ഞു വരുമ്പോള്‍ കേരളത്തില്‍ ദിനംപ്രതി ശക്തിപ്രാപിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ രാജ്യത്താകെ 1,05,533 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 41,918 പേരും കേരളത്തിലാണ്. ആകെ രോഗികളുടെ 39.7 ശതമാനം. ഒരാഴ്ചയ്ക്കിടെ രാജ്യത്തെ ചികിത്സയിലുള്ള രോഗികളുടെ എണ്ണത്തില്‍  18568ന്‍റെ കുറവ് രേഖപ്പെടുത്തിയപ്പോള്‍ കേരളത്തില്‍ 2463 ന്‍റെ വര്‍ധനയാണ് ഉണ്ടായത്.




Reactions