നിയമസഭാ ചട്ടം 165 അനുസരിച്ച് സ്പീക്കറുടെ അനുമതിയില്ലാതെ സഭയുടെ അധികാരപരിധിയിലുള്ള സ്ഥലത്തുള്ള ആളുടെമേൽ നിയമ നടപടി സാധ്യമല്ലെന്നു സ്പീക്കർ പറഞ്ഞു. ഇത് സാമാജികർക്കു മാത്രമല്ല എല്ലാവർക്കും ബാധകമാണ്. അന്വേഷണ ഏജൻസികൾ നടപടിക്രമം പാലിച്ച് നോട്ടിസ് നൽകിയാൽ തുടർനടപടി സ്വീകരിക്കുമെന്ന് സ്പീക്കർ പറഞ്ഞു. ഇക്കാര്യത്തിൽ ഭയക്കേണ്ട കാര്യമില്ല. തനിക്ക് അന്വേഷണ ഏജൻസികളിൽനിന്ന് നോട്ടിസ് ലഭിച്ചിട്ടില്ലെന്നും സ്പീക്കർ പറഞ്ഞു.സ്വർണക്കടത്തു വിഷയത്തിൽ താൻ തെറ്റ്ചെയ്തിട്ടില്ലെന്ന് നൂറു ശതമാനം വിശ്വാസമുണ്ട്. 40 വർഷമായി പൊതുപ്രവർത്തനരംഗത്ത് നിൽക്കുന്ന താൻ ആരുടെയെങ്കിലും കയ്യിൽനിന്ന് പൈസ വാങ്ങുകയോ അതിൽനിന്ന് നിക്ഷേപമുണ്ടാക്കുകയോ ചെയ്തു എന്നു തെളിഞ്ഞാൽ പൊതുപ്രവർത്തനം അവസാനിപ്പിക്കുമെന്നും . അല്ലാതെ ആരുടെ മുന്നിലും തലകുനിക്കില്ല . സ്വർണക്കടത്തുകേസിൽ സ്പീക്കറുടെ ഓഫിസിനെതിരെ തെളിവുണ്ടോ ഇല്ലയോ എന്നുള്ള കാര്യമൊന്നും തനിക്കു പറയാൻ കഴിയില്ല. ഏജൻസികൾ അഡീ.പ്രൈവറ്റ് സെക്രട്ടറിയെ എന്തിനാണ് വിളിക്കുന്നതെന്ന് അവർക്കേ അറിയൂ. അദ്ദേഹത്തിൽനിന്ന് വിവരം തേടാനുണ്ടെങ്കിൽ അങ്ങനെ ചെയ്യട്ടെയെന്നും സ്പീക്കർ പറഞ്ഞു.പതിനാലാം കേരള നിയമ സഭയുടെ 22 -ാം സമ്മേളനം നാളെആരംഭിക്കും. നാളെ നയപ്രഖ്യാപന പ്രസംഗം നടക്കും. ഈ മാസം 15 ന് ബജറ്റ് അവതരിപ്പിക്കും.
