Hot Posts

6/recent/ticker-posts

ദൃശ്യം 2 അതിഗംഭീരം പ്രശംസിച്ച് താരങ്ങൾ - BMTV




ആമസോൺ പ്രൈമിൽ പ്രദർശനം തുടരുന്ന ജീത്തു ജോസഫ്- മോഹൻലാൽ ടീമിന്റെ ദൃശ്യം 2 ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് . ചിത്രത്തിന്റെ തിരക്കഥാകൃത്തും സംവിധായകനുമായ ജീത്തുജോസഫിന്റെ ബ്രില്യൻസിനെക്കുറിച്ച് ചർച്ചകളും ട്രോളുകളും വരുന്നുണ്ട്. ‘ഒരു നാലാം ക്‌ളാസ്സുകാരന്റെ ബുദ്ധിയല്ല ജോർജ് കുട്ടിക്ക്’, സിനിമയിലെ ഈ ഡയലോഗു പോലെ സിനിമാ സംവിധായകനിൽ ഒതുങ്ങുന്നതല്ല ജീത്തു ജോസഫ് എന്ന തിരക്കഥാകൃത്തിന്റെയും സംവിധായകന്റെയും ബ്രില്യൻസ്. 


ഇപ്പോഴിതാ സിനിമയെ പ്രശംസിച്ച് മലയാളസിനിമാ ലോകവും. അതിഗംഭീരം എന്നായിരുന്നു വിനീത് ശ്രീനിവാസൻ അഭിപ്രായപ്പെട്ടത്. തിയറ്ററുകളിൽ വിസിലടിച്ചും കയ്യടിച്ചും ഈ സിനിമ കാണാനായിരുന്നെങ്കിൽ എന്ന ആഗ്രഹിക്കുന്നുവെന്നും വിനീത് പറഞ്ഞു.സംവിധായകൻ വൈശാഖ്, ഉണ്ണി മുകുന്ദൻ, മിഥുൻ മാനുവൽ തോമസ്, അരുൺ കുര്യൻ തുടങ്ങി നിരവധിപേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തുവന്നത്. 
ചിത്രം കോരിത്തരിപ്പിച്ചുവെന്ന് വൈശാഖ് അഭിപ്രായപ്പെട്ടു. തീർച്ചയായും കണ്ടിരിക്കേണ്ട ത്രില്ലറാണെന്നും അദ്ദേഹം പറയുന്നു.
മലയാളസിനിമയുടെ എക്കാലത്തെയും ഹിറ്റായ ദൃശ്യത്തോട് പൂർണമായും നീതിപുലർത്തിയ ചിത്രമാണ് ദൃശ്യം 2വെന്ന് ഉണ്ണി മുകുന്ദൻ തന്റെ ഫെയസ് ബുക്ക് പേജിൽ കുറിച്ചു.. ഈ വലിയ വെല്ലുവിളി വിജയകരമായി പൂർത്തിയാക്കിയ ജീത്തുജോസഫിനെയും ഉണ്ണി അഭിനന്ദിക്കുന്നു.



Reactions