ന്യൂഡൽഹി: കർഷക പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി കർഷക സംഘടനകളുടെ രാജ്യവ്യാപക നാലു മണിക്കൂര്‍ ട്രെയിന്‍ തടയല്‍ സമരം ആരംഭിച്ചു. പഞ്ചാബ്, ഹരിയാന, യു.പി, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ കർഷകർ വ്യാപകമായി ട്രെയിൻ തടയും. കേരളത്തെ ഒഴിവാക്കിയിട്ടുണ്ട്. ട്രെയിൻ തടയൽ സമരത്തിന്റെ പശ്ചാത്തലത്തിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പോലീസ് ജാഗ്രത ശക്തമാക്കിയിട്ടുണ്ട്.


