Hot Posts

6/recent/ticker-posts

കരിങ്കൊടിക്ക് നടുവിൽ മമ്മൂട്ടി - BMTV




മമ്മൂട്ടി മുഖ്യമന്ത്രിയായി എത്തുന്ന വൺ സിനിമയുടെ പുിതിയ പോസ്റ്റര്‍ റിലീസ് ചെയ്തു. കരിങ്കൊടി കാണിച്ചു പ്രതിഷേധിക്കുന്ന ആളുകൾക്കു മുന്നിലൂടെ നെ‍ഞ്ചും വിരിച്ചു നടന്നുപോകുന്ന മമ്മൂട്ടിയെ പോസ്റ്ററിൽ കാണാം. കടയ്ക്കൽ ചന്ദ്രൻ എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്റെ പേര്.

സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ബോബി-സഞ്ജയ് ടീമാണ് ഒരിക്കിയിരിക്കുന്നത്. ജോജു ജോർജ്, സംവിധായകൻ രഞ്ജിത്ത്, സലിം കുമാർ, മുരളി ഗോപി, ബാലചന്ദ്ര മേനോൻ,ശങ്കർ രാമകൃഷ്ണൻ, മാമുക്കോയ, ശ്യാമ പ്രസാദ്, രമ്യ, അലൻസിയർ, സുരേഷ് കൃഷ്ണ, മാത്യു തോമസ്, ജയകൃഷ്ണൻ, മേഘനാഥൻ, സുദേവ് നായർ, മുകുന്ദൻ, സുധീർ കരമന, ബാലാജി,ജയൻ ചേർത്തല, ഗായത്രി അരുൺ,  രശ്മി ബോബൻ, വി.കെ. ബൈജു, നന്ദു,വെട്ടിക്കിളി പ്രസാദ്,സാബ് ജോൺ ,ഡോക്‌ടർ പ്രമീള ദേവി,അർച്ചന മനോജ്,കൃഷ്ണ  തുടങ്ങിയ താരങ്ങളാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
വൈദി സോമസുന്ദരം ഛായാഗ്രാഹകനാകുന്ന ചിത്രത്തിന്റെ പ്രൊഡക്‌ഷൻ കൺട്രോളർ ബാദുഷ. സംഗീതം ഗോപി സുന്ദറും ഗാന രചന റഫീഖ് അഹമ്മദുമാണ്. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂർ. എഡിറ്റർ നിഷാദ്. പിആർഒ മഞ്ജു ഗോപിനാഥ്.


'
Reactions