കൊച്ചി : പാലാരിവട്ടം ഫ്ലൈ ഓവറിന്റെ നിര്‍മാണം വെള്ളിയാഴ്ച പൂര്‍ത്തിയാവുമെന്ന് മെട്രോമാൻ ഇ.ശ്രീധരന്‍ പറഞ്ഞു. ഞായറാഴ്ചയ്ക്കുള്ളില്‍ ആര്‍ബിഡിസികെയ്ക്ക് കൈമാറും.പാലം എന്നു തുറക്കണമെന്ന് തീരുമാനിക്കേണ്ടത് സംസ്ഥാന സര്‍ക്കാരാണെന്നും ശ്രീധരന്‍ പറഞ്ഞു.
ഭാരപരിശോധന പൂര്‍ത്തിയാക്കിയ പാലം ശ്രീധരന്‍ സന്ദര്‍ശിച്ചു. ശനി രാവിലെ തുടങ്ങിയ ഭാരപരിശോധന കഴിഞ്ഞ രാത്രിയിലാണ് പൂര്‍ത്തിയായത്.
താൻ ഡിഎംആര്‍സി യൂണിഫോം ധരിക്കുന്ന അവസാനദിനമാണിത്. ബിജെപി കേരളത്തിൽ അധികാരത്തിൽ വരും. എവിടെ മത്സരിച്ചാലും ജയിക്കും. നാമനിര്‍ദേശപത്രിക സമര്‍പ്പിക്കും മുൻപു രാജിവയ്ക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
.

