Hot Posts

6/recent/ticker-posts

ഇലക്ഷൻ പ്രചരണത്തിനു തുടക്കം കുറിച്ച് മാണി സി കാപ്പൻ - BMTV





പാലാ ; സീറ്റ് തര്‍ക്കത്തെ തുടർന്ന് ഇടതുമുന്നണി വിട്ട്  യുഡിഎഫിലേക്ക് എത്തിയ മാണി സി കാപ്പന്‍ പൊരുതാൻ ഉറച്ച് നിൽക്കുന്നു.  നിയമസഭ തിരഞ്ഞെടുപ്പ്  അടുക്കവെ മാണി സി കാപ്പൻ പ്രചരണം ആരംഭിച്ചു. പാലാ കൊഴുവനാൽ പഞ്ചായത്തിൽനിന്നുമാണ് കാപ്പന്റെ ഇലക്ഷൻ പ്രചരണം ആരംഭിച്ചത്. 

ജനങ്ങളുടെ ആവശ്യങ്ങൾ കേട്ടും സ്നേഹനുഗ്രഹങ്ങൾ ഏറ്റു വാങ്ങിയും കാപ്പന്റെ പ്രചരണം തുടരുകയാണ് . തുടങ്ങി വച്ച വികസന പ്രവർത്തനങ്ങൾക്കു  തുടർന്നു കൊണ്ടുപോകാൻ നമ്മൾ ജയിക്കണം, അതിന് എല്ലാവരും ഒപ്പമുണ്ടാകണം,  താനും എന്നും ഒപ്പമുണ്ടാകും എന്ന് പറഞ്ഞുകൊണ്ടാണ് കാപ്പന്റെ പ്രചാരണം.



'
Reactions