പത്തനംതിട്ട : ചൊവ്വാഴ്ച മുതൽ 17 വരെ സംസ്ഥാനത്ത് പല ജില്ലകളിലും കനത്ത മഴയുണ്ടാകാൻ സാധ്യതയുള്ളതിനാൽ യെലോ അലേർട്ട് പ്രഖ്യാപിച്ചു. 2 ദിവസത്തിനുള്ളിൽ ഇടി മിന്നൽ കാരണം കേരളത്തിൽ കുറഞ്ഞത് 4 മനുഷ്യജീവനുകൾ നഷ്ടപ്പെട്ടതായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു.
കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചന പ്രകാരം, വരും ദിവസങ്ങളിലും സമാനമായ ഇടി മിന്നൽ സാധ്യതയുണ്ട്. ഒറ്റപ്പെട്ടയിടങ്ങളിൽ 24 മണിക്കൂറിൽ 6 സെ.മീ. മുതൽ 11 സെ.മീ. വരെ ലഭിക്കുന്ന ശക്തമായ മഴയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.
ആലപ്പുഴ, എറണാകുളം, ഇടുക്കി, വയനാട് കോഴിക്കോട് ,പത്തനംതിട്ട, തൃശൂർ, തിരുവനന്തപുരം, എറണാകുളം, പാലക്കാട്,മലപ്പുറം, എന്നി ജില്ലകളിലാണ് യെലോ അലേർട്ട് പ്രഖ്യാപിച്ച ജില്ലകൾ
