തിരുവനന്തപുരം∙ സംസ്ഥാനത്ത് വാക്‌സീന്‍ ക്ഷാമം രൂക്ഷമായിരിക്കെ വാക്‌സീനായി ഇന്നും തിരക്ക്. തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ കോവിഡ് വാക്സിൻ എടുക്കാൻ എത്തിയവരുടെ വൻ തിരക്ക്. റജിസ്ട്രേഷൻ ഓൺലൈനാക്കിയതറിയാതെ സ്പോട്ട് റജിസ്ട്രേഷൻ നടത്താനെത്തിയവർ വലഞ്ഞു. ഇതു വാക്കു തർക്കത്തിനും ഇടയാക്കി. ആശുപത്രിയിൽ ഓൺലൈൻ റജിസ്ട്രേഷൻ സംബന്ധിച്ച നോട്ടിസ് പതിപ്പിക്കുകയോ നിർദേശം ലഭിക്കുകയോ ചെയ്തില്ലെന്നു പരാതി ഉയർന്നിരുന്നു. രണ്ടാം ഡോസെടുക്കാനെത്തിയവരും ബുദ്ധിമുട്ടി. ആദ്യ ഡോസെടുത്ത് 56 ദിവസം കഴിഞ്ഞവർക്കു മുൻഗണന നൽകാമെന്ന നിലപാടിലായിരുന്നു പൊലീസ്. ഇതിനുശേഷം ഓൺലൈൻ റജിസ്ട്രേഷൻ നടത്തിയവർക്കു വാക്സിൻ നൽകാമെന്നും പൊലീസ് നിർദേശിച്ചു. പിന്നീട് റജിസ്ട്രേഷനില്ലാതെ രണ്ടാം ഡോസ് നൽകാൻ തീരുമാനിച്ചതോടെ പ്രശ്നപരിഹാരമായി.
ഏപ്രില്‍ 22 മുതല്‍ ഒന്നാമത്തേയും രണ്ടാമത്തേയും ഡോസുകള്‍ മുന്‍കൂട്ടിയുള്ള ഓണ്‍ലൈന്‍ റജിസ്‌ട്രേഷന്‍ വഴി മാത്രമായിരിക്കും ലഭിക്കുക. സ്‌പോട്ട് റജിസ്‌ട്രേഷന്‍ ഉണ്ടാകില്ല. ക്യൂ ഒഴിവാക്കാനായി, റജിസ്റ്റര്‍ ചെയ്തവര്‍ക്കു മാത്രമേ കോവിഡ് വാക്‌സിനേഷന്‍ സെന്ററുകളില്‍ ടോക്കണ്‍ വിതരണം ചെയ്യൂ. കോവിഡ് വാക്‌സിനേഷനുള്ള മുന്‍ഗണനാ പട്ടികയിലുള്ളവര്‍ക്കു സര്‍ക്കാര്‍ വകുപ്പുകള്‍, അക്ഷയ കേന്ദ്രങ്ങള്‍, സന്നദ്ധ സംഘടനകള്‍ എന്നിവ മുഖേന റജിസ്‌ട്രേഷന്‍ നടത്തുന്നതിനു ജില്ലകള്‍ മുന്‍കൈയെടുക്കണം. സര്‍ക്കാര്‍, സ്വകാര്യ വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ വാക്‌സിന്‍ ലഭ്യതയെ അടിസ്ഥാനമാക്കി കോവിന്‍ വെബ് സൈറ്റില്‍ സെഷനുകള്‍ മുന്‍കൂട്ടി ഷെഡ്യൂള്‍ ചെയ്യുന്നുവെന്നു ജില്ലകള്‍ ഉറപ്പുവരുത്തണം. വാക്‌സിനേഷന്‍ കേന്ദ്രങ്ങളിലെ കോവിഷീല്‍ഡിന്റേയും കോവാക്‌സിന്റേയും ലഭ്യതയനുസരിച്ച് പ്ലാന്‍ ചെയ്യുകയും ആ വിവരം പൊതുജനങ്ങളെ അറിയിക്കുകയും വേണം. 45 വയസിനു മുകളിലുള്ള പൗരന്‍മാര്‍ക്ക് ഒന്നാമത്തേതും രണ്ടാമത്തേയും കോവിഡ് വാക്‌സിന്‍ സമയബന്ധിതമായി നല്‍കണം. ഒന്നാം ഡോസ് സ്വീകരിച്ച ആരോഗ്യ പ്രവര്‍ത്തകര്‍ക്കും കോവിഡ് മുന്നണി പോരാളികള്‍ക്കും രണ്ടാം ഡോസ് നല്‍കണം. നിലവില്‍ ഒരു ലക്ഷം ഡോസ് വാക്‌സീന്‍ മാത്രമാണ് സംസ്ഥാനത്ത് അവശേഷിക്കുന്നത്. സ്വകാര്യ ആശുപത്രികളില്‍ കുത്തിവയ്പ് പൂര്‍ണമായും മുടങ്ങി. എന്നിവയാണ് റജിസ്ട്രേഷനുള്ള നിർദേശങ്ങൾ .
