കണ്ണൂർ: സംസ്ഥാനത്ത് എല്ലാവര്‍ക്കും കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന മുഖ്യമന്ത്രി പിറണായി വിജയന്റെ പ്രഖ്യാപനത്തിനെതിരെ ബിജെപി നേതാവ് എ.പി അബ്ദുള്ളക്കുട്ടി. കോവിഡ് വാക്സീൻ എല്ലാവർക്കും സൗജന്യമായി നൽകേണ്ടതില്ലെന്നും. സമ്പന്നർക്കും മധ്യവർഗത്തിനും വാക്സീൻ പണം നൽകി വാങ്ങാനുള്ള ശേഷിയുണ്ട്. പാവപ്പെട്ടവർക്കു മാത്രമാണു സൗജന്യമായി നൽകേണ്ടതെന്ന് അബ്ദുല്ലക്കുട്ടി സമൂഹമാധ്യമത്തിൽ കുറിച്ചു. സംസ്ഥാനത്ത് കോവിഡ് വാക്സീൻ നിലവിലുള്ളതു പോലെ സൗജന്യമായി തന്നെ നൽകുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്ക്കെക്കെതിരെയാണ് അബ്ദുല്ലക്കുട്ടി രംഗത്തെത്തിയത്. സംസ്ഥാനങ്ങൾക്ക് കോവിഡ് വാക്സീൻ 400 രൂപ നിരക്കിൽ വാങ്ങാമെന്ന കേന്ദ്രത്തിന്റെ നിർദേശത്തിനു പിന്നാലെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. അർഹരായ പാവങ്ങൾക്കു മാത്രം വാക്സീൻ സൗജന്യമായി നൽകിയാൻ മതിയെന്നാണ് അബ്ദുല്ലക്കുട്ടി സമൂഹമാധ്യമത്തിലെ കുറിപ്പിലൂടെ പറഞ്ഞത്. രണ്ട് ലക്ഷം കോടിയിലധികം കടമുള്ള സംസ്ഥാനത്തിന്റെ അധിപനായ താങ്കൾ കയ്യടികിട്ടാൻ വേണ്ടി ഈ കമ്യൂണിസ്റ്റ്് സൗജന്യ രാഷ്ട്രീയ ബഡായി നിർത്തി പോകൂ എന്ന് പിണറായി വിജയനെ പരിഹസിക്കുകയും ചെയ്തു.
അബ്ദുല്ലക്കുട്ടിയുടെ കുറിപ്പിന്റെ പൂർണരൂപം:
കോവിഡ് വാക്സീൻ സൗജന്യമായി നൽകണം ഇതാണെല്ലൊപിണറായി വിജയനും കൂട്ടരും ശക്തിയുക്തം വാദിക്കുന്നത്! ഇതിനോട് വിയോജിപ്പോടെയാണ് ഈ കുറിപ്പ്. മുമ്പ് ഞാൻ എംപി ആയ കാലത്തുള്ള ഒരു അനുഭവം പറയട്ടെ... ഡോ: മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരിക്കുമ്പോൾ പാർലിമെന്റിൽ അദ്ദേഹം ചോദിച്ച ഒരു ചോദ്യം ഇങ്ങനെയായിരുന്നു."കുക്കിങ് ഗ്യാസ് സബ്സിഡി എല്ലാവർക്കും നൽകേണ്ടതുണ്ടോ? പാവങ്ങളിൽ പാവങ്ങൾക്ക് മാത്രം നൽകിയാൽ പോരെ ...ഇന്നത്തെ സബ്സിഡി നയം അനുസരിച്ച് ടാറ്റയ്ക്കും, ബിർളയ്ക്കും, മുകേഷ് അംബാനിക്കും, തുടങ്ങി എല്ലാ സമ്പന്നർക്കും മധ്യവർഗ്ഗത്തിനും, സൗജന്യം നൽകുന്നതാണ്. ഇത് തിരുത്തേണ്ടതല്ലെ?" ഈ ചോദ്യത്തോട് ഇന്ത്യൻ രാഷ്ട്രീയം ശരിയായി അന്ന് പ്രതികരിച്ചില്ല. വോട്ട് രാഷ്ട്രീയക്കാർ മിണ്ടിയില്ല. എന്നാൽ മഹാഭാരതത്തിന്റെ ഭാഗ്യമായി മോദി സർക്കാർ അവതരിച്ചു. അദ്ദേഹം ആ എക്ണോമിസ്റ്റിന് മറുപടി നൽകി. അതാണ് ബിജെപി സർക്കാറിന്റെ ഉജ്ജ്വൽ യോജന പദ്ധതി. അതുവഴി പാവങ്ങളിൽ പാവങ്ങൾക്ക് കുക്കിങ് ഗ്യാസ് ഫ്രീ ആയി നൽകിതുടങ്ങി...
10 കോടിയലധികം കുടുംബങ്ങൾക്ക് ആ ആനുകൂല്യം കിട്ടി കഴിഞ്ഞു. സമ്പന്നർക്ക് പഴയത് പോലെ സബ്സിഡി ഇന്നില്ല. എത്ര ധീരമായ മോദിടച്ചുള്ള. സാമ്പത്തികശാസ്ത്രം ഇന്ത്യയിലെ ഓയിൽ കമ്പനികൾ സബ്സിഡി വേണ്ട എന്ന് എഴുതി കൊടുക്കാൻ ഇടത്തരക്കാർ മുന്നോട്ട് വരണമെന്ന് ആഹ്വാനം ചെയ്തപ്പോൾ സബ്സിഡി വേണ്ട എന്ന് എഴുതി കൊടുത്ത ഒരാളാണ് ഈ കുറിപ്പ് എഴുതുന്നത്. ഇത് വലിയ സമ്പന്നനാണ് എന്ന് കാണിക്കാനുള്ള സംഗതിയായി കരുതരുത്. എന്റേയും, സോക്ടറായ ഭാര്യയുടെ വരുമാനം വെച്ച് ഉള്ളിൽതട്ടി പറയട്ടെ. ഞങ്ങൾ സബ്സിഡിക്ക് അർഹരല്ല എന്ന ബോധ്യം കൊണ്ട് തന്നെയാണ്. ഇക്കുറി കോവിഡ് വാക്സീൻ എടുത്തതും സൗജ്യമായിട്ടല്ല. ഇത് നിലപാട് തന്നെയാണ്.. മംഗളൂരു കെഎംസി ആശുപത്രിയിൽ നിന്ന് 250 രൂപ നൽകിയാണ്. ഗാന്ധിജി ഉപദേശിച്ചത് മനസ്സിൽ സൂക്ഷിച്ച് കൊണ്ടുളള ഒരു നിലപാട് തന്നെയാണ് ഇത്. ഏറ്റവും പാവപ്പെട്ടവനെ ഓർക്കുക. അവർക്കാവട്ടെ എല്ലാ സൗജ്യന്യ നയങ്ങളും ...
പിണറായി സഖാവെ 2 ലക്ഷം കോടിയിധികം കടമുള്ള ഒരു സംസ്ഥാനത്തിന്റെ താൽകാലി അധിപനാണ് താങ്കൾ. കയ്യടികിട്ടാൻ വേണ്ടി ഈ കമ്യൂണിസ്സ് സൗജ്യന്യ രാഷ്ട്രീയ ബഡായി നിർത്തി പോകൂ സാർ. എല്ലാവർക്കും സൗജന്യമെന്ന നിലപാടിനോട് പരസ്യമായി വിയോജിച്ച് മുമ്പ് നിയമസഭയിലെ ബജറ്റ് പ്രസംഗങ്ങളിൽ ശക്തിയുക്തം വാദിച്ച ഒരാളെന്നനിലയിൽ ഞാൻ ആവർത്തിക്കുന്നു.
