Hot Posts

6/recent/ticker-posts

ലോക്ഡൗണ്‍ നീട്ടിയേക്കും; അവസാനിക്കാറായെന്ന് പറയാനാവില്ലെന്നും മുഖ്യമന്ത്രി - BMTV


തിരുവനന്തപുരം: ഇപ്പോഴത്തെ സാഹചര്യത്തില്‍ ലോക്ഡൗണ്‍ അവസാനിക്കാറായെന്ന് പറയാനാവില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ജീവസന്ധാരണത്തിന് ആവശ്യമായ മേഖലകള്‍ തുറക്കുന്നതിന് പ്രാമുഖ്യം നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

കോവിഡ് പ്രതിരോധ ഉപകരണങ്ങള്‍ വിലകൂട്ടി വിറ്റാല്‍ കട അടച്ചുപൂട്ടുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഗുണനിലവാരമില്ലാത്ത പള്‍സ് ഓക്സിമീറ്ററുകള്‍ വാങ്ങരുത്. മെഡിക്കല്‍ സര്‍വീസ് കോര്‍പറേഷന്‍ പട്ടികയിലുള്ള കമ്പനികളുടെ ഉല്‍പന്നം വാങ്ങാം. പള്‍സ് ഓക്സിമീറ്റര്‍ കമ്പനികളുടെ പട്ടിക സര്‍ക്കാര്‍ ഉടന്‍ പരസ്യപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Reactions