കേസിൽ ഇതുവരെ സർക്കാർ സ്വീകരിച്ച നടപടികളിൽ തൃപ്തിയില്ലെന്ന് നിരീക്ഷിച്ച കോടതി ക്രൂരമായ സംഭവമാണ് നടന്നതെന്നും വ്യക്തമാക്കി. കേസുമായി ബന്ധപ്പെട്ട് സമർപ്പിച്ച പൊതുതാത്പര്യ ഹർജി
പരിഗണിക്കുന്നതിനിടെ ചീഫ് ജസ്റ്റീസ് എൻ.വി.രമണയാണ് സർക്കാരിനെതിരേ വിമർശനം ഉന്നയിച്ചത്. കേസ് പൂജ അവധിക്ക് ശേഷം വീണ്ടും പരിഗണിക്കുമെന്ന് കോടതി അറിയിച്ചു.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
കേസിൽ ആരോപണ വിധേയനായ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ് നൽകിയിട്ടുണ്ടെന്ന് യുപി സർക്കാർ കോടതിയെ അറിയിച്ചു. ഹാജരായില്ലെങ്കിൽ കർശന നടപടിയുണ്ടാകുമെന്ന സർക്കാർ വിശദീകരിച്ചപ്പോൾ, എല്ലാ കേസുകളിലും ഇതേ ഇളവ് നൽകാറുണ്ടോ എന്ന് സുപ്രീംകോടതി ആരാഞ്ഞു


