Hot Posts

6/recent/ticker-posts

'ഇനിയും മുൻപോട്ട് പോവാനുണ്ട്, സഹായം വേണം'; അഭ്യർത്ഥനയുമായി അലി അക്ബർ


1921ലെ മലബാര്‍ പശ്ചാത്തലമാക്കി ഒരുക്കുന്ന '1921 പുഴ മുതല്‍ പുഴ വരെ' എന്ന ചിത്രത്തിനായി ഇനിയും സഹായം വേണമെന്ന് സംവിധായകൻ അലി അക്ബർ. സഹായം അഭ്യർത്ഥിക്കുന്നതിൽ വിഷമമുണ്ടെന്നും എന്നാലും കൂടെ നിൽക്കണമെന്നും അലി അക്ബർ പറഞ്ഞു. "തിരക്കിലാണ്... തീർക്കണ്ടേ നമ്മുടെ സിനിമ..ആർക്കും മറുപടി അയക്കാൻ കഴിയുന്നില്ല, ക്ഷമിക്കണം. അതിരാവിലെ ജോലി തുടങ്ങും അർദ്ധ രാത്രിവരെ തുടരും.. ഇനിയും അല്പം മുൻപോട്ട് പോവാനുണ്ട്, അതിനുള്ള സഹായം വേണം...സഹായം അഭ്യർത്ഥിക്കുന്നതിൽ വൈഷ്യമ്മമുണ്ട്..കൂടെ നിൽക്കണം...നന്മയുണ്ടാകട്ടെ..", എന്നാണ് അലി അക്ബർ കുറിച്ചത്. 




വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു

‘വാരിയംകുന്നന്‍’ സിനിമയില്‍ നിന്ന് സംവിധായകന്‍ ആഷിഖ് അബുവുംനടൻ പൃഥ്വിരാജും പിന്‍മാറിയെങ്കിലും തന്റെ സിനിമയുമായി മുന്നോട്ടുപോവുകയാണ് അലി അക്ബർ. വാരിയംകുന്നന്‍റെ കഥയാണ് ഈ ചിത്രവും പറയുന്നത്. മമധര്‍മ്മ എന്ന പേരില്‍ രൂപീകരിച്ച പ്രൊഡക്ഷന്‍ ഹൗസിലൂടെ ക്രൗഡ് ഫണ്ടിംഗ് വഴിയാണ് അലി അക്ബര്‍ ചിത്രം ഒരുക്കുന്നത്. നടന്‍ തലൈവാസല്‍ വിജയ് ആണ് ചിത്രത്തില്‍ വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ വേഷം അഭിനയിക്കുന്നത്. ജോയ് മാത്യു, ആർ.എൽ.വി. രാമകൃഷ്ണൻ എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കൾ. 









Reactions