ന്യൂഡൽഹി: കേന്ദ്രസർക്കാർ കൊണ്ടുന്ന വിവാദമായ മൂന്ന് കാര്‍ഷിക നിമയങ്ങളും പിൻവലിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്താണ് ഇക്കാര്യം അറിയിച്ചത്. ഇതിനായി പാർലമെന്റിൽ നടപടി സ്വീകരിക്കുമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
കാർഷിക നിയമങ്ങളിൽ പാർലമെന്റിൽ ചർച്ച നടന്നിരുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു. വ്യാപകമായി ഈ നിയമങ്ങൾ സ്വാഗതം ചെയ്യപ്പെട്ടു. എന്നാൽ ചിലർക്ക് ഈ നിയമത്തിന്റെ ഗുണമോ പ്രാധാന്യമോ മനസിലാകുന്നില്ല. നിയമത്തിന്റെ നേട്ടങ്ങൾ വിശദീകരിക്കാൻ സർക്കാർ നിരവധി ശ്രമങ്ങൾ നടത്തി. ആത്മാർഥമായാണ് സർക്കാർ ഈ നിയമങ്ങൾ കൊണ്ടുവന്നതെന്നും പ്രധാനമന്ത്രി കൂട്ടിചേർത്തു.
കർഷകരുടെ അഭിവൃദ്ധിക്കാണ് പ്രാധാന്യം നൽകുന്നത്. കർഷകരുടെ സ്ഥിതി ഇനിയും മെച്ചപ്പെടണം. കർഷകർക്ക് ഇപ്പോൾ മികച്ച താങ്ങുവില കിട്ടുന്നുണ്ട്. ബജറ്റ് വിഹിതം അഞ്ചിരട്ടി കൂടിയും സർക്കാർ കർഷകർക്കൊപ്പം നിന്നുവെന്നും മോദി അവകാശപ്പെട്ടു.
2020 സെപ്റ്റംബറിലാണ് കേന്ദ്രസർക്കാർ കാർഷിക ഭേദഗതി ബിൽ പാസാക്കിയത്. ലോക്സഭ പാസാക്കിയ ബിൽ രാജ്യസഭയിൽ ശബ്ദവോട്ടോടെയാണ് പാസാക്കിയത്.

