തൃശൂർ: ഇരിങ്ങാലക്കുടയിൽ വ്യാജമദ്യം കഴിച്ച രണ്ട് യുവാക്കൾ മരിച്ചു. ഇരിങ്ങാലക്കുട ചന്തക്കുന്നില്‍ ഗോള്‍ഡന്‍ ചിക്കന്‍ സെന്റര്‍ ഉടമ കണ്ണംമ്പിള്ളി വീട്ടില്‍ ജോസ് മകന്‍ നിശാന്ത് (43), ഇരിങ്ങാലക്കുട ബിവറേജിനു സമീപം തട്ടുകട നടത്തുന്ന പടിയൂര്‍ എടതിരിഞ്ഞി ചെട്ടിയാല്‍ സ്വദേശി അണക്കത്തി പറമ്പില്‍ ശങ്കരന്‍ മകന്‍ ബിജു (42) എന്നിവരാണ് മരിച്ചത്.
![]() |
| വീഡിയോ കാണാന്‍ ക്ലിക്ക് ചെയ്യു |
മദ്യമെന്ന് കരുതി മറ്റൊരു ദ്രാവകമാണ് ഇവർ കഴിച്ചതെന്നാണ് ലഭിക്കുന്ന പ്രഥമിക വിവരം. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനിയില്ല. ദ്രാവകത്തിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. പോലീസ് അന്വേഷണം ആരംഭിച്ചു.

