Hot Posts

6/recent/ticker-posts

മീനച്ചിലാറ്റില്‍ മൃതദേഹം കണ്ടെത്തി.കിടങ്ങൂർ ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്


പാലാ: മീനച്ചിലാറ്റില്‍ മൃതദേഹം കണ്ടെത്തി. കിടങ്ങൂർ ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. രാവിലെ ഏഴരയോടെയാണ് പാലത്തിന് സമീപത്തെ കടവില്‍ മൃതദേഹം കണ്ടെത്തിയത്. കുമ്മണ്ണൂർ പുത്തൻപുരയ്ക്കൽ ജേക്കബ് (55) ആണ് മരിച്ചത്. കുമ്മണ്ണൂർ താഴത്ത് കവലയിൽ ഓട്ടോറിക്ഷാ ഓടിയ്ക്കുന്ന ആളാണ് ജേക്കബ് .



പാലാ ഫയര്‍ഫോഴ്‌സും കിടങ്ങൂര്‍ പോലീസും സ്ഥലത്തെത്തി മൃതദേഹം കരയ്‌ക്കെത്തിച്ചു. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പാലാ ജനറലാശുപത്രി മോര്‍ച്ചറിയിലേയ്ക്ക് മാറ്റി.



Reactions