പൂഞ്ഞാർ തണ്ണി പാറ കിടക്കാത്ത തോമസ് (തൊമ്മച്ചൻ- 65) നെയാണ് ചെമ്മലമറ്റം കരിമ്പനോലി പാറമടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ച് മണിയോടെ പാറമടയിലെ തൊഴിലാളികൾ ആണ് മൃതദേഹം കണ്ടെത്തിയത്.
തിടനാട് പോലീസിൽ വിവരമറിയിക്കുകയും പൂഞ്ഞാറിൽ നിന്ന് തോമസിനെ ബന്ധുക്കളെത്തി തിരിച്ചറിയുകയും ആയിരുന്നു. ഓർമ്മക്കുറവ് ഉണ്ടായിരുന്ന തോമസിനെ മൂന്നാം തീയതി മുതൽ കാണാതായതായി വീട്ടുകാർ ഈരാറ്റുപേട്ട പോലീസിൽ പരാതി നൽകിയിരുന്നു.
തിടനാട് എസ് എച്ച് ഒ ബാബു സെബാസ്റ്റ്യനും പൂഞ്ഞാർ പഞ്ചായത്ത് അംഗം വി ആർ വിഷ്ണുരാജ് ചേർന്നാണ് മൃതദേഹം പാറമടയിൽ നിന്നും എടുത്തത്. ഭാര്യ: എൽസമ്മ മകൻ: സജി മരുമകൾ: അലീന.
