Hot Posts

6/recent/ticker-posts

പ്രകോപന മുദ്രാവാക്യം വിളിച്ചെന്ന കേസിൽ ഈരാറ്റുപേട്ട സ്വദേശി കസ്റ്റഡിയിൽ

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743

ആലപ്പുഴയിൽ പോപ്പുലർഫ്രണ്ട് നടത്തിയ റാലിക്കിടെ പ്രകോപന മുദ്രാവാക്യം വിളിച്ച കേസിൽ ഈരാറ്റുപേട്ട സ്വദേശി നടയ്ക്കൽ പാറനാനി അൻസാർ നജീബിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു.



ശനിയാഴ്ച നടന്ന റാലിയിൽ മുദ്രാവാക്യം വിളിച്ച കുട്ടിയെ തോളിലെടുത്തത് അൻസറായിരുന്നു. സംഭവത്തിൽ കേസെടുത്തതിന് പിന്നാലെ ആലപ്പുഴയിൽ നിന്നെത്തിയ പൊലീസ് സംഘം ഇന്നലെ രാത്രി പത്ത് മണിയോടെയാണ് ഈരാറ്റുപേട്ടയിലെത്തി അൻസറിനെ കസ്റ്റഡിയിലെടുത്തത്. 


പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് രാത്രി 11 മണിയോടെ ഈരാറ്റുപേട്ടയിൽ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി.
Reactions