Hot Posts

6/recent/ticker-posts

കായികമേഖലയ്ക്ക് ഉണർവായി കൊല്ലപ്പള്ളിയിൽ ഫ്ളഡ്ലിറ്റ് സ്റ്റേഡിയവും ​ഗാലറിയും


കടനാട്: കടനാട് ​ഗ്രാമപഞ്ചായത്ത്  നിർമാണം പൂർത്തീകരിച്ച സോളാർ ഫ്ളഡ്ലിറ്റ് സ്റ്റേഡിയത്തിന്റെയും സ്ഥിരം ​ഗ്യാലറിയുടെയും ഉദ്ഘാടനം ബുധനാഴ്ച നടക്കും.  ജോസ് കെ മാണി എംപി ഉദ്ഘാടനം നിർവഹിക്കും. പ‍ഞ്ചായത്ത് പ്രസിഡനന്റ് ഉഷാ രാജു അധ്യക്ഷത വഹിക്കും. ഉദ്ഘാടനത്തിന് ശേഷം വിസിബ് കൊടുമ്പിടിയും പുലരി എർത്ത് മൂവേഴ്സും തമ്മിൽ വോളിബോൾ മത്സരം നടക്കും. 
 


മികവ് തെളിയിച്ച സംസ്ഥാന -ദേശീയ- അന്തർദേശിയ കായിക താരങ്ങളെ ചട​ങ്ങിൽ ആദരിക്കും. പുതിയ സ്റ്റേഡിയം ആരംഭിക്കുന്നതിലൂടെ പുതുതലമുറയിലെ കായിക താരങ്ങളെ വർത്തെടുക്കുന്നതിന് മുതൽക്കൂട്ടാകുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഉഷാ രാജു  പറഞ്ഞു. 




കടനാട്  പഞ്ചായത്ത് വൈസ് പ്രസിഡന്റ് സെൻ സി പുതുപ്പറമ്പിൽ, സോമൻ വി ജി, ബിന്ദു ജേക്കബ്, ജെയ്സൺ ജോർജ്ജ് പുത്തൻകണ്ടം, ജിജി തമ്പി, ജെയ്സി സണ്ണി, മെർലിൻ റൂബി  എന്നിവർ ഇത് സംബന്ധിച്ച വാർത്താസമ്മേളനത്തിൽ പങ്കടുത്തു.

Reactions