Hot Posts

6/recent/ticker-posts

പിസി ജോർജ്ജിനെ കസ്റ്റഡിയിൽ വയ്ക്കുന്നത് എന്ത് നേടാനെന്ന് ഹൈക്കോടതി: ഹർജി ഇന്ന് വീണ്ടും പരി​ഗണിക്കും

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743



കൊച്ചി: തിരുവന്തപുരത്തെ വിവാദ പ്രസം​ഗകേസിൽ കോടതി ജാമ്യം റദ്ദാക്കിയതിനെത്തുടർന്ന് അറസ്റ്റിലായ പിസി ജോർജ്ജിനെ കസ്റ്റഡിയിൽ വെയ്ക്കുന്ന് എന്ത് നേടാനെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി. പിസി ജോർജ്ജിന്റെ ജാമ്യാപേക്ഷ പരി​ഗണിക്കവേ ഇന്നലെയാണ് ഹൈക്കോടതിയുടെ നിരീക്ഷണം.



പിസി ജോർജ്ജ് ജാമ്യ വ്യവസ്ഥ ലംഘിച്ചെന്നും സമാന കുറ്റകൃത്യം വീണ്ടും ആവർത്തിച്ചെന്നും ഹർജി പരി​ഗണിക്കവേ കോടതി ചൂണ്ടിക്കാട്ടി. പിസി ജോർജ്ജ് പറഞ്ഞതൊക്കെ വീഡിയോയിൽ പകർത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ എന്തിന് കസ്റ്റഡിയിൽ തുടരണമെന്നും ഏത് തരത്തിലുള്ള അന്വേണമാണ് നടക്കുന്നതെന്നും സിം​ഗിൾ ബഞ്ച് ആരാഞ്ഞു.  


ഈ ചോദ്യങ്ങൾക്ക് മറുപടി നല്കാൻ സർക്കാറിന് വേണ്ടി ഹാജരായ പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ ടിഎ ഷാജി സമയം തേടി. തുടർന്ന് ജസ്റ്റിസ് പി ​ഗോപിനാഥിന്റെ ബഞ്ച് ഹർജി ഇന്ന് ഉച്ചയ്ക്ക് 1.45 ന് വീണ്ടും പരി​ഗണിക്കാനായി മാറ്റി.
Reactions