പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
കട്ടപ്പന: വെള്ളയാംകുടിയിൽ മത്സരയോട്ടത്തിനിടെ ബൈക്ക് ട്രാൻസ്ഫോർമറിലേക്ക് ഇടിച്ച് കയറിയ സ്ഥലം ഇടുക്കി എൻഫോഴ്സ്മെന്‍റ് ആർടിഒ പരിശോധിച്ചു. മത്സരയോട്ടത്തിൽ പങ്കെടുത്ത മറ്റ് രണ്ട് ബൈക്കും ഓടിച്ചവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാനുള്ള പ്രാഥമിക നടപടികളിലേക്ക് കടക്കുകയാണ് മോട്ടോർ വാഹനവകുപ്പ്. ഇതിന്‍റെ ഭാഗമായി ഇരുകക്ഷികൾക്കും മോട്ടോർ വാഹനവകുപ്പ് കാരണം കാണിക്കൽ നോട്ടീസ് നൽകി.
കട്ടപ്പന വെള്ളയാംകുടിയിൽ ഉണ്ടായ ബൈക്ക് അപകടം മത്സരയോട്ടത്തിനിടെയെന്ന് മോട്ടോർ വാഹന വകുപ്പിന് ബോധ്യപ്പെട്ടിട്ടുണ്ട്. മത്സരയോട്ടത്തിൽ പങ്കെടുത്ത മൂന്ന് ആളുകളുടെ ലൈസൻസും സസ്പെൻഡ് ചെയ്യാനാണ് മോട്ടോർ വാഹനവകുപ്പിന്‍റെ തീരുമാനം. അപകടത്തിൽപ്പെട്ടത് ഉൾപ്പടെ മൂന്ന് ബൈക്കുകളാണ് മത്സരയോട്ടത്തിൽ പങ്കെടുത്തതെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസും സ്ഥിരീകരിച്ചു.
ട്രാൻസ്ഫോർമറിലേക്ക് ഇടിച്ച് കയറിയ ബൈക്ക് ഓടിച്ച വിഷ്ണുവിന്‍റെ ലൈസൻസ് താത്കാലികമായി എംവിഡി സസ്പെൻഡ് ചെയ്തിരുന്നു. മറ്റ് രണ്ടു പേർക്കെതിരെ നടപടി എടുക്കാനാണ് മോട്ടോർ വാഹന വകുപ്പ് ഒരുങ്ങുന്നത്.

