Hot Posts

6/recent/ticker-posts

ഈരാറ്റുപേട്ടയിൽ നിന്നും കാണാതായ വയോധികയുടെ മൃതദേഹം മീനച്ചിലാറ്റിൽ കണ്ടെത്തി

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


കിടങ്ങൂർ: ജൂണ്‍1ന് ഈരാറ്റുപേട്ടയില്‍ നിന്നും മീനച്ചിലാറ്റില്‍ കാണാതായ വയോധികയുടെ മൃതദേഹം കിടങ്ങൂരില്‍ കണ്ടെത്തി. ഈരാറ്റുപേട്ടയിൽ നിന്നും ഏകദേശം 20 ഓളം കിലോ മീറ്ററുകൾ അകലെയാണ് ഇപ്പോൾ മൃതദേഹം കണ്ടിരിക്കുന്നത്. കിടങ്ങൂര്‍ പാലത്തിന് അടിയിലെ മാലിന്യക്കൂമ്പാരത്തില്‍ കുടുങ്ങിയ നിലയിലായിരുന്നു മൃതദേഹം. 



വൈകിട്ട് നാല് മണിയോടെയാണ് മൃതദേഹം നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. ഉടനെ തന്നെ നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയും, 
തുടർന്ന്, കിടങ്ങൂർ പോലീസും ഈരാറ്റുപേട്ടയിൽനിന്നെത്തിയ നന്മ്മക്കൂട്ടം പ്രവർത്തകരും ചേർന്ന് മൃതദേഹം പുറത്തെടുത്തു.

ഈരാറ്റുപേട്ട തടിക്കപറമ്പില്‍ നസീബയെയാണ് ജൂണ്‍ 1ന് വൈകിട്ട് മുതല്‍ മീനച്ചിലാറ്റില്‍ കാണാതായത്. കോട്ടയത്ത് നിന്നെത്തിയ സ്‌കൂബ ടീമും നന്‍മക്കൂട്ടം പ്രവര്‍ത്തകരും നാട്ടുകാരും അടക്കം 3 ദിവസത്തോളം തെരച്ചില്‍ നടത്തിയ ശേഷം തെരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. നാട്ടുകാരുടെ അന്വേഷണത്തിനാണ് ഇപ്പോൾ മൃതദേഹം കണ്ടെത്തിയത്.
Reactions