പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743
പാലാ - കൊന്നക്കാട് സർവീസ് നടത്തുന്ന കെഎസ്ആർറ്റിസി ബസിന്റെ കണ്ടക്‌ടറെ രണ്ട് യുവാക്കൾ ചേർന്ന് മൃഗീയമായി മർദ്ധിച്ചു. കണ്ണൂർ കൊന്നക്കാട് കെഎസ്ആർറ്റിസി ബസ് രാമപുരം മരങ്ങാടിന് സമീപം എത്തിയപ്പോഴായിരുന്നു സംഭവം. ബൈക്കിന് സൈഡ് നൽകിയില്ലെന്ന് ആരോപിച്ചു വാക്കേറ്റവും തുടർന്ന് കൈയ്യേറ്റവും ഉണ്ടാകുകയായിരുന്നു.
വഴിയിൽ പാർക്ക് ചെയ്ത ഇവരുടെ ബൈക്ക് അരികിലേയ്ക്ക് കണ്ടക്ടർ മാറ്റി വെച്ചതാണ് യുവാക്കളെ ചൊടിപ്പിച്ചത്. ഇരുവരും മദ്യലഹരിയിലായിരുന്നു എന്ന് ദൃക്സാക്ഷികള്‍ പറയുന്നു. സംഭവത്തിൽ രണ്ട് യുവാക്കളെയും രാമപുരം പോലീസ് കസ്റ്റഡിയിലെടുത്തു.


