Hot Posts

6/recent/ticker-posts

പാലാ നഗരസഭയ്ക്ക് 12 കോടിയുടെ വാർഷിക പദ്ധതി

പാലായിലും സമീപ പ്രദേശങ്ങളിലും നിങ്ങളുടെ വിശേഷാവസരങ്ങൾ HD ലൈവ് സ്ട്രീം ചെയ്യുന്നതിനായി വിളിക്കൂ.. 85901 76743


പാലാ നഗരസഭയുടെ ഈ വർഷത്തെ വികസന പദ്ധതിയിൽ അടിസ്ഥാന സൗകര്യ വികസനത്തിനും കുടിവെള്ളത്തിനും ജനറൽ ഹോസ്പിറ്റൽ വികസനത്തിനും മുൻഗണന പ്രഖ്യാപിച്ചു കൊണ്ടുള്ള വികസനരേഖ അവതരിപ്പിച്ചു. നഗരസഭയുടെ 2022-2023 വർഷത്തെ വികസന സെമിനാറിലാണ് വികസനരേഖ അവതരിപ്പിച്ചത്. 



മൊത്തം പന്ത്രണ്ട് കോടി പന്ത്രണ്ട് ലക്ഷത്തിഅറുപതിനായിരം രൂപയുടെ വികസന പ്രവർത്തനങ്ങളാണ് ഈ വർഷം പാലാ നഗരസഭയിൽ നടക്കുക. വിവിധ മേഖലകളിൽ നിന്ന് ലഭിച്ച നിർദ്ദേശങ്ങളാണ് വികസന സെമിനാറിൽ അവതരിപ്പിച്ചത്.  മാനദണ്ഡം അനുസരിച്ച് തുക വകയിരുത്തി കൗൺസിൽ അംഗീകാരത്തോടെ ജില്ലാ പ്ലാനിംഗ് സമിതി മുമ്പാകെ സമർപ്പിക്കുമെന്ന് വികസന സെമിനാർ ഉദ്ഘാടനം ചെയ്ത ചെയർമാൻ ആൻ്റോ ജോസ് പടിഞ്ഞാറേക്കര പറഞ്ഞു. 


വൈസ് ചെയർപേഴ്സൺ സിജി പ്രസാദ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മറ്റി അംഗം സാവിയോ കാവുകാട്ട് പദ്ധതിരേഖ അവതരിപ്പിച്ചു. നഗരസഭാ കൗൺസിലർമാർ, ആസൂത്രണ സമിതി അംഗങ്ങൾ, നിർവ്വഹണ ഉദ്യോഗസ്ഥർ എന്നിവരും വർക്കിംഗ് ഗ്രൂപ്പ് അംഗങ്ങളും വകുപ്പ് മേധാവികളും യോഗത്തിൽ പങ്കെടുത്തു.
Reactions