Hot Posts

6/recent/ticker-posts

കാവുംകണ്ടത്ത് സ്വാതന്ത്ര്യദിനം വർണ്ണാഭമായി ആഘോഷിച്ചു


കാവുംകണ്ടം: കാവുംകണ്ടം പള്ളിയിൽ വർണ്ണാഭമായി സ്വാതന്ത്ര്യദിനവും മാതാവിന്റെ സ്വർഗ്ഗാരോഹണ തിരുനാളും ആഘോഷിച്ചു സംയുക്തമായി ആഘോഷിച്ചു. മിഷൻ ലീഗിന്റെ ആഭിമുഖ്യത്തിൽ വിപുലമായാണ് സ്വാതന്ത്ര്യദിനാഘോഷം നടത്തിയത്. വികാരി ഫാ. സ്കറിയ വേകത്താനം പതാക ഉയർത്തി. 



ഹെഡ്മാസ്റ്റർ സണ്ണി വാഴയിൽ മുഖ്യപ്രഭാഷണം നടത്തി. വാർഡ് മെമ്പർ ഗ്രേസി ജോർജ് പുത്തൻകുടിലിൽ സ്വാതന്ത്ര്യദിന സന്ദേശം നൽകി. മിഷൻ ലീഗ് അംഗങ്ങൾ "വന്ദേ ഭാരത്" എന്ന പേരിൽ ഇന്ത്യയുടെ ഭൂപടം തയ്യാറാക്കിയത് ശ്രദ്ധേയമായി. ആഘോഷങ്ങളുടെ ഭാ​ഗമായി വിദ്യാർഥികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. 




സ്വാതന്ത്ര്യദിന ക്വിസ്, ദേശഭക്തിഗാന മത്സരം എന്നിവയും നടത്തി. സൺഡേ സ്കൂളിലെ വിദ്യാർത്ഥികൾ തയ്യാറാക്കിയ ഇന്ത്യയുടെ ഭൂപടം വിദ്യാർത്ഥി പ്രതിനിധി അജോ വാദ്യാനത്തിൽ വികാരി ഫാ. സ്കറിയ വേകത്താനത്തിന് സമ്മാനിച്ചു.  





തുടർന്ന് വിവിധ മത്സരങ്ങളിൽ വിജയികളായവർക്ക് വികാരി ഫാ. സ്കറിയ വേകത്താനം സമ്മാനങ്ങൾ വിതരണം ചെയ്തു. സിസ്റ്റർ ക്രിസ്റ്റീൻ പാറേന്മാക്കൽ, ആര്യ പീടികയ്ക്കൽ, ജോസ് തയ്യിൽ, ബിൻസി ഞള്ളായിൽ, റിസ്സി ഞള്ളായിൽ, അന്നു വാഴയിൽ, ജോജോ പടിഞ്ഞാറയിൽ, ആൽഫി മുല്ലപ്പള്ളിൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Reactions