Hot Posts

6/recent/ticker-posts

കെ എം മാണി സ്മാരക കർഷക പുരസ്‌കാരം


പാലാ മീനച്ചിൽ സഹകരണ ഗ്രാമവികസന ബാങ്ക് മീനച്ചിൽ താലൂക്കിലെ കർഷകർക്ക് കെ എം മാണി സ്മാരക കർഷക പുരസ്‌കാരം നൽകുന്നു. ബാങ്കിന്റെ സേവനം കൂടുതൽ കർഷകരിലേക്ക് വ്യാപിപ്പിക്കാനാണ് കർഷക പുരസ്‌കാരം നൽകുന്നതെന്ന് പ്രസിഡന്റ്‌ കെ പി ജോസഫ് കുന്നത്തുപുരയിടം, വൈസ് പ്രസിഡന്റ്‌ ബെറ്റി ഷാജു, ഭരണസമിതിയം​ഗം സണ്ണി നായിപുരയിടം, സെക്രട്ടറി ജോസിയമ്മ ജോസഫ്, അസിസ്റ്റന്റ് സെക്രട്ടറി ജോ പ്രസാദ് കുളിരാനി എന്നിവർ പറഞ്ഞു. 



ബാങ്ക് നൽകുന്ന വായ്പ്പയിൽ 2022 ജൂലൈ 1 വരെ കുടിശിക ഇല്ലാത്ത മികച്ച കർഷകരിൽ നിന്ന് തെരഞ്ഞെടുക്കുന്നവർക്ക് പുരസ്‌കാരം നൽകും. 1, 2 സ്ഥാനങ്ങളിലേക്ക് തിരഞ്ഞെടുക്കുന്നവർക്ക് 25,000, 15,000 രൂപയും പ്രശസ്തി പത്രവും ഫലകവും നൽകും. 




2022 ലെ പൊതുയോഗത്തിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. ബാങ്കിന്റെ ആദ്യ പ്രസിഡന്റായ കെഎം മാണിയുടെ ഓർമ്മ നിലനിർത്തുന്നതിനാണ് പുരസ്കാരം നല്കുന്നതെന്നും ബാങ്ക് ഭരണസമിതിയം​ഗങ്ങൽ പറഞ്ഞു.


Reactions