കോളജ് വിദ്യാർഥിനിയായ മകളുടെ കൺസഷൻ ടിക്കറ്റ് പുതുക്കുന്നതു സംബന്ധിച്ച തർക്കത്തിനിടെ മകളുടെ മുന്നിൽവച്ച് പിതാവിനെ കെഎസ്ആർടിസി ജീവനക്കാർ മർദിച്ച സംഭവം ഞെട്ടിപ്പിക്കുന്നതെന്ന് ഹൈക്കോടതി.
യാത്രക്കാരോട് ഈ രീതിയിൽ പെരുമാറിയാൽ എങ്ങനെ കെഎസ്ആർടിസിയെ ആശ്രയിക്കുമെന്ന് കോടതി ചോദിച്ചു. സംഭവത്തിന്റെ വിശദാംശങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കെഎസ്ആർടിസിക്ക് നിർദേശം നൽകി.
ബിരുദ വിദ്യാർഥിനിയായ രേഷ്മയുടെ കൺസഷൻ ടിക്കറ്റ് പുതുക്കി വാങ്ങാനെത്തിയ പ്രേമനനാണ് മർദ്ദനമേറ്റത്. രേഷ്മയും ഒപ്പമുണ്ടായിരുന്നു. കൺസഷൻ സംബന്ധിച്ച വാക്കുതർക്കമാണ് മർദനത്തിൽ കലാശിച്ചത്.





