കോട്ടയം: അയല്‍വാസിയായ യുവതിയെ വീട്ടില്‍ക്കയറി ദേഹോപദ്രവം ഏല്‍പ്പിച്ച കേസില്‍ കുടമാളൂര്‍ ഇടാട്ടുതാഴെ വീട്ടില്‍ ആന്റണി മഹേന്ദ്രന്‍ (46) നെ കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു.
ഇയാള്‍ക്കെതിരെ കോട്ടയം വെസ്റ്റ് സ്റ്റേഷനില്‍ രണ്ടു കേസുകളുണ്ട്. എസ്.എച്ച്.ഒ അനൂപ് കൃഷ്ണ, എസ്.ഐ ശ്രീജിത്ത്, സി.പി.ഒ മാരായ ലിബു ചെറിയാന്‍, വിജയ് ശങ്കര്‍ എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കി.





