Hot Posts

6/recent/ticker-posts

മു​ഖ്യ​മ​ന്ത്രി ഇ​ട​പെ​ട​ണം, വി​ള​വെ​ടു​ത്ത നെ​ല്ല് ഉ​ട​ന്‍ സം​ഭ​രി​ക്ക​ണം: ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ്

പ്രതീകാത്മക ചിത്രം

ച​ങ്ങ​നാ​ശേ​രി: കു​ട്ട​നാ​ട്ടി​ലെ നെ​ടു​മു​ടി പ​ഞ്ചാ​യ​ത്തി​ല്‍ ഉ​ള്‍പ്പെ​ടെ വി​ള​വെ​ടു​ത്ത് ആ​ഴ്ച​ക​ള്‍ ക​ഴി​ഞ്ഞി​ട്ടും ക​ര്‍ഷ​ക​രു​ടെ നെ​ല്ല് സം​ഭ​രി​ക്കാ​ത്ത​ത് പ്ര​തി​ഷേ​ധാ​ര്‍ഹ​മാ​ണെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​മി​തി. 


മി​ല്ലു​ട​മ​ക​ള്‍ക്ക് സ​ര്‍ക്കാ​ര്‍ ന​ല്‍കാ​നു​ള്ള പ​ണം ഉ​ട​ന്‍ ന​ല്‍കി പ്ര​ശ്ന​ത്തി​നു ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണ​ണം. മു​ഖ്യ​മ​ന്ത്രി, കൃ​ഷി മ​ന്ത്രി, എം​എ​ല്‍എ എ​ന്നി​വ​ര്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ല്‍ ന​ട​ത്ത​ണ​മെ​ന്നും ക​ത്തോ​ലി​ക്ക കോ​ണ്‍ഗ്ര​സ് ച​ങ്ങ​നാ​ശേ​രി അ​തി​രൂ​പ​ത സ​മി​തി ആ​വ​ശ്യ​പ്പെ​ട്ടു.


നെ​ല്ലി​ന്‍റെ വി​ല ക്വി​ന്‍റ​ലി​ന് 3000 രൂ​പ​യാ​യി ഉ​യ​ര്‍ത്തു​ക, സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ പ​ണം 15ദി​വ​സ​ത്തി​ന​കം ക​ര്‍ഷ​ക​ര്‍ക്ക് ന​ല്‍കു​ക, നെ​ല്ലി​ന്‍റെ കൈ​കാ​ര്യ ച്ചെ​ല​വ് 200 രൂ​പ​യാ​യി ഉ​യ​ര്‍ത്തു​ക തു​ട​ങ്ങി ക​ര്‍ഷ​ക​രു​ടെ പ്ര​ധാ​ന ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ച്‌ ക​ര്‍ഷ​ക​ര​ക്ഷാ സം​ഗ​മം ഉ​ട​ന്‍ സം​ഘ​ടി​പ്പി​ക്കും. 


അ​തി​രൂ​പ​ത പ്ര​സി​ഡ​ന്‍റ് അ​ഡ്വ.പി.​പി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​ജു സെ​ബാ​സ്റ്റ്യ​ന്‍, ബാ​ബു വ​ള്ള​പ്പു​ര, സി.​ടി. തോ​മ​സ്, ലി​സി പൗ​വ്വ​ന്‍ചി​റ, മി​നി ജ​യിം​സ്, ഷേ​ര്‍ളി​ക്കു​ട്ടി, രാ​ജേ​ഷ് ജോ​ണ്‍, വ​ര്‍ഗീ​സ് ആ​ന്‍റ​ണി, ബി​നു ഡൊ​മി​നി​ക്, ജോ​സ് ജോ​ണ്‍ വെ​ങ്ങാ​ന്ത​റ, ജോ​ര്‍ജു​കു​ട്ടി മു​ക്ക​ത്ത്, കെ.​എ​സ്. ആ​ന്‍റ​ണി, മോ​ഡി തോ​മ​സ്, എ​ബി​ന്‍ ആ​യി​ര​പ്പ​റ, ജോ​സി പു​തു​മ​ന, നൈ​നാ​ന്‍ തോ​മ​സ്, തോ​മ​സ് വ​ര്‍ക്കി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.


Reactions