Hot Posts

6/recent/ticker-posts

ഭാര്യ ഭർത്താവിനെ കുത്തിക്കൊന്നു



മലപ്പുറം മഞ്ചേരിയില്‍ ഭാര്യ ഭര്‍ത്താവിനെ കുത്തിക്കൊന്നു. മഞ്ചേരി നാരങ്ങാത്തൊടി കുഞ്ഞിമുഹമ്മദി(65) നെയാണ് ഭാര്യ നഫീസ കറിക്കത്തി കൊണ്ട് കുത്തിക്കൊലപ്പെടുത്തിയത്. നഫീസയെ പോലീസ് കസ്റ്റഡിയിലെടുത്തു.


ബുധനാഴ്ച ദമ്പതിമാര്‍ തമ്മിലുണ്ടായ വഴക്കാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം. വീട്ടില്‍നിന്ന് ബഹളം കേട്ടെത്തിയ അയല്‍ക്കാരാണ് കുത്തേറ്റനിലയില്‍ കുഞ്ഞിമുഹമ്മദിനെ കണ്ടത്. 

കൊലപാതകം നടന്ന വീട് 



ഉടന്‍തന്നെ മഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പിന്നീട് മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.


നഫീസയും കുഞ്ഞിമുഹമ്മദും തമ്മില്‍ പതിവായി വഴക്കിട്ടിരുന്നതായാണ് അയല്‍ക്കാര്‍ പറയുന്നത്. കസ്റ്റഡിയിലെടുത്ത നഫീസയെ പോലീസ് വിശദമായി ചോദ്യംചെയ്തുവരികയാണ്.


Reactions