കോട്ടയം ജില്ലയിൽ ഇലക്‌ട്രോണിക് മാലിന്യം(ഇ-മാലിന്യം) ശേഖരിക്കാൻ ഒരുമാസത്തെ കാമ്പയിനുമായി ക്ലീൻ കേരള കമ്പനി.
ഡിസംബർ ഒന്നുമുതൽ 31വരെയാണ് കാമ്പയിൻ.
ജില്ലയിലെ ആറ് മുനിസിപ്പാലിറ്റികളിലും 71 പഞ്ചായത്തുകളിലുമായി ഹരിതകർമസേന വീടുകളിൽനിന്ന് ഇ-മാലിന്യം ശേഖരിക്കും. ഒരുമാസം 300 ടൺ ഇ-മാലിന്യം മാറ്റാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ജില്ലാ മാനേജർ പറഞ്ഞു.
കംപ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും, മൊബൈൽ ഫോണുകൾ, ഫാൻ, വാഷിങ് മെഷീൻ, കേബിളുകൾ, ബാറ്ററി, എ.സി., അനുബന്ധ ഉപകരണങ്ങൾ എന്നിവ ശേഖരിക്കും. വീടുകളിൽനിന്ന് പണം ഈടാക്കില്ല.






