Hot Posts

6/recent/ticker-posts

മുണ്ടക്കയത്ത് വീണ്ടും കുറുക്കന്റെ ആക്രമണം

പ്രതീകാത്മക ചിത്രം

പ്രദേശവാസിയായ ജോസൂട്ടി എന്നയാൾക്കാണ് കുറുക്കന്റെ കടിയേറ്റത്. കൈകളിലും കാലിനും മുഖത്തും പരിക്കുണ്ട്. ഇദ്ദേഹത്തെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. രാവിലെ കുരുമുളക് പറിക്കാൻ തോട്ടത്തിൽ ഇറങ്ങിയപ്പോഴാണ് കുറുക്കന്റെ ആക്രമണം. 


അടുത്തിടെ മുണ്ടക്കയം ഒന്നാം വാർഡം​ഗം ജോമി തോമസിനും കുറുക്കന്റെ കടിയേറ്റിരുന്നു. കുറുക്കന് പേവിഷബാധയുണ്ടെന്ന സംശയത്തിൽ ജോമി വാക്സിനെടുത്തിരുന്നു.


കുറുക്കന്റെ ആക്രമണം വീണ്ടും ഉണ്ടായത് പ്രദേശത്ത് ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ മേഖലയിൽ കർശന നിരീക്ഷണം ഏർപ്പെടുത്തുമെന്ന് എരുമേലി ഫോറസ്റ്റ് റേഞ്ച് ഓഫീസർ അറിയിച്ചു.



Reactions