കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ഐഎൻടിയുസി പാല ഡിവിഷൻ സമ്മേളനവും യാത്രയയപ്പ് മീറ്റിങ്ങും നടന്നു. മാണി സി കാപ്പൻ എം എൽ എ ഉദ്ഘാടനം ചെയ്തു.
2021-2022 സാമ്പത്തിക വർഷം 736.27 കോടി പ്രവർത്തന ലാഭത്തിൽ മുന്നോട്ടുപോകുന്ന കെഎസ്ഇബി ലിമിറ്റഡിലെ ജീവനക്കാരുടെ ലീവ് സറണ്ടർ, ഡി എ കുടിശ്ശിക തടഞ്ഞുവെച്ച് തൊഴിലാളി ദ്രോഹനടപടികൾ ഇടതു സർക്കാരും ബോർഡ് മാനേജ്മെന്റും നടത്തിക്കൊണ്ടിരിക്കുകയാണെന്ന് യോഗം കുറ്റപ്പെടുത്തി.
കേരള ഇലക്ട്രിസിറ്റി എംപ്ലോയീസ് കോൺഫെഡറേഷൻ ജില്ലാ സെക്രട്ടറി സി വി കുര്യച്ചൻ സ്വാഗതമാശംസിച്ച ചടങ്ങിൽ സംസ്ഥാന വൈസ് പ്രസിഡന്റ് കെ പി സുനിൽകുമാർ അധ്യക്ഷനായിരുന്നു. പാലാ ഡിവിഷൻ സെക്രട്ടറി രാജേഷ് ബി നായർ റിപ്പോർട്ട് അവതരിപ്പിച്ചു.
സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് സിബിക്കുട്ടി ഫ്രാൻസിസ് സംഘടനാ കാര്യ വിശദീകരണം നടത്തി. ഡിസിസി വൈസ് പ്രസിഡണ്ട് അഡ്വക്കേറ്റ് ബിജു പുന്നത്താനം വിരമിക്കുന്നവരെ ആദരിച്ചു.
ചടങ്ങിൽ പാലാ ഡിവിഷൻ കമ്മിറ്റി പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടന്നു. സംഘടനാ ഭാരവാഹികളായ ജോർജ് മാത്യു, ഷാബു സെബാസ്റ്റ്യൻ, ഗിരീഷ് അയ്മനം തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. പാലാ ഡിവിഷൻ പ്രസിഡന്റ് ഷിബു ബി നായർ നന്ദി അർപ്പിച്ചു സംസാരിച്ചു.






