പാലാ മുനിസിപ്പൽ സ്റ്റേഡിയം സ്വിമ്മിംഗ് പൂളിൽ നടന്നു വരുന്ന അക്വാ എയ്റോബിക്സിൽ, ഓസ്ട്രേലിയായിൽ നിന്നും പരിശീലനം നേടിയ പ്രശസ്ത കാർഡിയാക് സർജൻ തോമസ് ജോർജ്‌ജ് പള്ളത്താണ് പരിശീലന പരിപാടിയിൽ പങ്കെടുക്കുകയും ക്ലാസെടുക്കുയും ചെയ്തത്.
പ്രായമായവർക്കും , വിവിധ കാരണങ്ങളാൽ കരയിൽ വ്യായാമം സാധിക്കാത്തവർക്കും , അധികം ആയാസത്തിലല്ലാതെ മാത്രം വ്യായാമം ചെയ്യാനാവുന്നവർക്കും അത്യുത്തമമാണ് അക്വാ എയ്റോബിക്സ് എന്ന് അദ്ദേഹം വിശദീകരിച്ചു.
വിദേശ രാജ്യങ്ങളിൽ വളരെ പ്രചാരത്തിലുള്ള ഈ വ്യായാമമുറ നൂഡിൽസ്, ഫ്ളോട്ടിംഗ് ഡംബൽസ്, ഫിൻസ്, സ്നോർക്കൽസ് എന്നിവയുമായി എത്തി ചെയ്യുന്ന വിധം വിശദീകരിക്കുകയും ഡിമോൺസ്ട്രേറ്റു ചെയ്യുകയും ചെയ്തു.
ഇരുപത് സ്ത്രീ പുരുഷന്മാർ വ്യായാമമുറയിൽ പങ്കെടുത്തു. യൂണിഫോം ഡെപ്ത്തുള്ള മുനിസിപ്പൽ സ്വിമ്മിംഗ് പൂൾ അക്വാ എയ്റോബിക്സിനു ഉത്തമമാണന്നും തോപ്പൻസിന്റെ പരിശീലകയെ അദ്ദേഹം അഭിനന്ദിക്കുകയും ചെയ്തു.










