സ്‌കൂള്‍ ബസുകളും വിദ്യാര്‍ഥികളുമായി സര്‍വീസ് നടത്തുന്ന വാഹനങ്ങളും മോട്ടോര്‍വാഹനവകുപ്പ് സംസ്ഥാനവ്യാപകമായി പരിശോധിക്കുന്നു. 13 മുതല്‍ 17 വരെ രാവിലെ കുട്ടികളുമായി സ്‌കൂളുകളിലെത്തിയശേഷം അവിടെവെച്ചാണ് പരിശോധന.
സ്‌കൂള്‍ സമയം അവസാനിക്കുന്നതിനുമുമ്പ് പൂര്‍ത്തിയാക്കും. എല്ലാ ജില്ലകളിലും എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിലെയും ആര്‍.ടി.ഒ, സബ് ആര്‍.ടി.ഒ വിഭാഗങ്ങളിലെയും ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കുണ്ടാകും.
യന്ത്രങ്ങളുടെ പ്രവര്‍ത്തനം, വയറിങ്, അഗ്‌നിരക്ഷാസംവിധാനം, അടിയന്തരവാതില്‍, പ്രഥമശുശ്രൂഷ പെട്ടി, വേഗപ്പൂട്ട് എന്നിവയെല്ലാം പരിശോധിക്കും.
വീഴ്ച കണ്ടെത്തിയാല്‍ പരിഹരിച്ചശേഷമേ സര്‍വീസ് നടത്താന്‍ അനുവദിക്കൂ. അനുവദനീയമായതിലേറെ കുട്ടികളെ കയറ്റുന്നുണ്ടോ എന്നും നോക്കും.









