പാലായില്‍ നിന്നും കാണാതായ സന്‍മനസ് ജോര്‍ജ്ജ് തിരികെയെത്തി. പാലാ കിസ്‌കോ ലാബിന് സമീപമാണ് ജോര്‍ജ്ജിനെ 11 മണിയോടെ കണ്ടെത്തിയത്.
കഴിഞ്ഞ മണിക്കൂറുകളില്‍ സംഭവിച്ച കാര്യങ്ങളെ സംബന്ധിച്ച് അദ്ദേഹത്തിന് കൃത്യമായ ഓര്‍മയില്ല. മരിയസദനം ഡയറക്ടര്‍ സന്തോഷ് സ്ഥലത്തെത്തി അദ്ദേഹവുമായി സംസാരിച്ചെങ്കിലും എവിടെയായിരുന്നു എന്നത് സംബന്ധിച്ച ജോര്‍ജ്ജിന് ഓര്‍മിക്കാന്‍ കഴിയുന്നില്ല.
ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും പ്രമേഹവും പോലുള്ള രോഗങ്ങള്‍ ജോര്‍ജ്ജിനെ അലട്ടുന്നുണ്ട്. ഇതുമൂലമാകാം കാര്യങ്ങള്‍ ഓര്‍മിക്കാനാകാത്തതെന്നാണ് കരുതുന്നത്. തികച്ചും ക്ഷീണിതനായ അദ്ദേഹത്തെ പാലാ മരിയന്‍ ആശുപത്രിയിലേയ്ക്ക് മാറ്റി.









