Hot Posts

6/recent/ticker-posts

സംസ്ഥാനത്ത് വെള്ളക്കരം വർദ്ധിപ്പിച്ചുകൊണ്ടുള്ള സർക്കാർ ഉത്തരവ് നിലവിൽ വന്നു

പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനി വെള്ളവും പൊള്ളും. വെള്ളക്കരം വർദ്ധിപ്പിച്ചുകൊണ്ടുള്ള സംസ്ഥാന സർക്കാർ ഉത്തരവ് നിലവിൽ വന്നു. ലിറ്ററിന് ഒരു പൈസയുടെ അധിക വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 


ഗാർഹിക ഉപഭോക്താക്കൾ ഇനി ആയിരം ലീറ്ററിന് പത്ത് രൂപ അധികം നൽകണം. പുതുക്കിയ വെള്ളക്കരം അനുസരിച്ച് ഒരു ചെറിയ കുടുംബം 200 മുതൽ 400 രൂപ വരെ കൂടുതലായി നൽകേണ്ടി വരും. 



ബിപിഎൽ വിഭാഗത്തിന് വർദ്ധനവ് ബാധകമല്ല. സംസ്ഥാനത്തത് 27 ലക്ഷം പൈപ്പ്‌ലൈൻ കണക്ഷനുകളാണുള്ളത്. ഇതിൽ 22 ലക്ഷം ഗാർഹിക ഉപഭോക്താക്കളാണ്.


വെള്ളക്കരം കൂട്ടുന്നതിലൂടെ 250 കോടി രൂപ അധികമായി പിരിച്ചെടുക്കാമെന്നാണ് സംസ്ഥാന സർക്കാർ കരുതുന്നത്. ജല അതോറിറ്റിയുടെ സാമ്പത്തിക നഷ്ടം പരിഹരിക്കുകയാണ് ലക്ഷ്യമെന്നാണ് വിശദീകരണം.


ബജറ്റിൽ നികുതിയും തീരുവകളും വർദ്ധിപ്പിക്കുന്നതിന് മുന്നോടിയായി സംസ്ഥാന സർക്കാർ വെള്ളക്കരം വർദ്ധിപ്പിച്ചിരുന്നു. ഇന്ധന വിലയടക്കം വർദ്ധിപ്പിച്ച സർക്കാർ നടപടിക്കെതിരെ ജനരോക്ഷം ശക്തമാണ്.






Reactions