ഇപ്പോൾ തീക്കോയി മുതൽ വഴിക്കടവ് വരെ 17 കിലോമീറ്റർ ദൂരത്തിൽ ഒന്നാം ഘട്ട ബിഎം ടാറിംഗും രണ്ടാം ഘട്ട ബിസി ടാറിംഗും പൂർത്തീകരിച്ചു. ടാറിംഗ് ജോലികൾക്കായി രാവിലെ 9.30 വരെയും വൈരുന്നേരം 3.30 മുതൽ 5.30 വരെയും മാത്രമായിരുന്നു വാഹന ഗതാഗതം അനുവദിച്ചിരുന്നത്. ഇപ്പോൾ തീക്കോയി മുതൽ വഴിക്കടവ് വരെ ടാറിംഗ് ജോലികൾ പൂർത്തീകരിച്ചതിനാൽ നിയന്ത്രണം നീക്കി ഗതാഗതം അനുവദിച്ചതായും എംഎൽഎ അറിയിച്ചു.
ഞായറാഴ്ച വൈകുന്നേരത്തോടെയാണ് ടാറിങ് ജോലികളുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളെല്ലാം പിൻവലിച്ചത്. ഇനിയുള്ള ടാറിങ് തീക്കോയ് മുതൽ ഈരാറ്റുപേട്ട വരെ ഒരെ സമയം റോഡിന്റെ പകുതി ഭാഗം മാത്രം ബി സി ടാറിങ് നടത്തുകയും മറു പകുതിയിലൂടെ വാഹനങ്ങൾ ഇരുഭാഗത്തേക്കും കടന്നുപോകാൻ അനുവദിക്കുകയും ചെയ്യും. ഈ ആഴ്ച കൊണ്ട് ഇത് പൂർത്തിയാക്കുമെന്നും സെബാസ്റ്റ്യൻ കുളത്തുങ്കൽ അറിയിച്ചു.
തുടർന്ന് സൈഡ് കോൺക്രീറ്റിംഗ്, ഓടകൾ ക്ലിയർ ചെയ്യൽ, കലുങ്ക് അറ്റകുറ്റപണികൾ തുടങ്ങിയവ നടത്തും. ഏപ്രിൽ മാസത്തിൽ ഈരാറ്റുപേട്ട വാഗമൺ റോഡുമായി ബന്ധപെട്ട എല്ലാ ജോലികളും പൂർത്തിയാകുമെന്നും അധികാരികൾ അറിയിച്ചു.







