Hot Posts

6/recent/ticker-posts

നര്‍ത്തകിയും സംവിധായകന്‍ ശ്യാമപ്രസാദിന്റെ ഭാര്യയുമായ ഷീബ ശ്യാമപ്രസാദ് അന്തരിച്ചു



തിരുവനന്തപുരം: അര്‍ബുദരോഗത്തെത്തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്നതിനിടെ ചൊവ്വാഴ്ച രാത്രിയായിരുന്നു അന്ത്യം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ഉദ്യോഗസ്ഥയായി ജോലി ചെയ്തു വരികയായിരുന്നു. 


എറണാകുളം ചേന്ദമംഗലം സ്വദേശിയാണ്. ദൂരദര്‍ശനിലെ ആദ്യകാല അനൗണ്‍സറായിരുന്നു. നർത്തകിയും നിരവധി പരിപാടികളുടെ അവതാരകയും പ്രൊഡ്യൂസറുമായിരുന്നു. 




പരസ്യസംവിധായകനും നിര്‍മാതാവുമായ വിഷ്ണു ശ്യാമപ്രസാദ്, വിദ്യാര്‍ഥിനിയായ ശിവകാമി ശ്യാമപ്രസാദ് എന്നിവരാണ് മക്കള്‍. സംസ്‌കാരം  ഇന്ന്  ഉച്ചയ്ക്ക് 3.30-ന് തൈക്കാട് ശാന്തികവാടത്തില്‍ നടക്കും.












Reactions