Hot Posts

6/recent/ticker-posts

മലയാറ്റൂർ പുതുഞായർ പെരുന്നാൾ; മദ്യശാലകൾ തുറക്കരുത്: കെസിബിസി


പ്രശ്സത അന്താരാഷ്ട്ര തീർത്ഥാടന കേന്ദ്രമായ മലയാറ്റൂർ സെൻറ് തോമസ് ദൈവാലയത്തിലും കുരിശുമുടിയിലും പുതുഞായർ തിരുനാളിലും എട്ടാമിടം തിരുനാളിലും മലയാറ്റൂരിലും പരിസരത്തും ബിയർ, വൈൻ പാർലർ ഉൾപ്പെടെയുള്ള മദ്യശാലകൾ തുറക്കരുതെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി എറണാകുളം - അങ്കമാലി അതിരൂപത നേതൃയോഗം ആവശ്യപ്പെട്ടു.




പെരുന്നാളിന്റെ ഭാഗമായി തീർത്ഥാടനത്തിന് എത്തുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന തീർത്ഥാടകരുടെ സുരക്ഷയും സുഗമമായ ക്ര‌മസമാധാന പാലനവും ഉറപ്പു വരുത്തുന്നതിനും ഇത് മൂലം സാധ്യമാകുമെന്ന് യോഗം ചൂണ്ടിക്കാട്ടി.


അതിരൂപത പ്രസിഡൻറ് അഡ്വ. ചാർളി പോൾ അധ്യക്ഷത വഹിച്ചു. അതിരൂപത ഭാരവാഹികളായ ഡയറക്ടർ ഫാ. ടോണി കോട്ടയ്ക്കൽ, ആനിമേറ്റർ സിസ്റ്റർ റോസ്മിൻ, ജനറൽ സെക്രട്ടറി ഷൈബി പാപ്പച്ചൻ, എം.പി ജോസി, കെ.എ പൗലോസ്, ജോൺസൺ പാട്ടത്തിൽ, സിസ്റ്റർ ആൻസില, ചെറിയാൻ മുണ്ടാടൻ, സാബു ആന്റണി, ജോർജ് ഇമ്മാനുവൽ, കെ.വി.ജോണി, സുഭാഷ് ജോർജ് തോമസ് മറ്റപ്പിള്ളി, ഡേവീസ് ചക്കാലക്കൽ എന്നിവർ പ്രസംഗിച്ചു.




Reactions