Hot Posts

6/recent/ticker-posts

റേഷൻകടകളിൽ കെട്ടിക്കിടക്കുന്നത് ക്വിന്റൽ കണക്കിന് അരി




കോട്ടയം ജില്ലയിലെ റേഷൻ കടകളിൽ കെട്ടിക്കിടക്കുന്നത് ക്വിന്റൽ കണക്കിന് അരി. കോവിഡ് കാലത്ത് പ്രധാൻമന്ത്രി ഗരീബ് കല്യാണ അന്നയോജന (പിഎംജികെഎവൈ) പദ്ധതിപ്രകാരം അനുവദിച്ച അരിയാണ് ഓരോ റേഷൻ കടയിലും 50 ക്വിന്റൽ‍ വരെ കെട്ടിക്കിടക്കുന്നത്. 



പല താലൂക്കിലും അരി വാങ്ങാൻ  ഡിസംബർ വരെയാണ് അവസരം ഉണ്ടായിരുന്നത്. അരി പൂർണമായും വിറ്റഴിഞ്ഞില്ല. 


റേഷൻകടകളിൽ കഴിഞ്ഞ വിതരണം സ്തംഭിച്ചിരുന്നു. പലർക്കും റേഷൻ വാങ്ങാനായില്ല. റേഷൻ ഇ പോസ് സംവിധാനവും തകരാറിലായിരുന്നു. ഓരോ കടകളിലെയും ഇ പോസ് മെഷീനുകൾ പരിശോധിച്ച് കാര്യക്ഷമത ഉറപ്പുവരുത്തുമെന്നും മുൻപ് പറഞ്ഞെങ്കിലും ജില്ലയിൽ ഫലവത്തായില്ല.


വെള്ള കാർഡ് ഉടമകൾക്ക് 7 കിലോ അരിയാണ് റേഷൻ.ചില മാസങ്ങളിൽ അളവിൽ വ്യത്യാസം വരും. പക്ഷേ, വാങ്ങാൻ മൂന്നു സഞ്ചി കൊണ്ടുവരേണ്ട സ്ഥിതിയാണ്. കുത്തരി, പച്ചരി, പുഴുക്കലരി എന്നിങ്ങനെയാണ് വിതരണം. മുൻപു ഗുണഭോക്താവിന് ആവശ്യമുള്ള ഇനം അരി അളവു കൂട്ടി നൽകിയിരുന്നു. നിലവിൽ അതു സാധ്യമല്ല.



സ്റ്റോക്ക് ഇ പോസിൽ റേഷൻ അളവിൽ വ്യത്യാസം വന്നാൽ കടയുടമയെ ബാധിക്കും. ഏതെങ്കിലും ഒരിനം അരി കൂടുതലായി നൽകണമെന്നാണു വ്യാപാരികളുടെയും ഗുണഭോക്താക്കളുടെയും ആവശ്യം.



Reactions