Hot Posts

6/recent/ticker-posts

പാലാ പ്രീമിയർ ലീഗ് താര ലേലം നടന്നു




റേഞ്ചേഴ്സ് പാലാ ക്രിക്കറ്റ് ടീമിന്റെ ആഭിമുഖ്യത്തിൽ പാലാ പ്രീമിയർ ലീഗിന്റെ  2- ാം സീസണിന്റെ താര ലേലം പാലാ മിൽക്ക് ബാർ ഓഡിറ്റോറിയത്തിൽ നടന്നു. മാണി സി കാപ്പൻ എംഎൽഎ 120 പ്ലയേഴ്സിന്റെ താരലേലം ഉദ്ഘാടനം ചെയ്തു.


പാലാ നിയോജക മണ്ഡലത്തിൽ നിന്നും പങ്കെടുത്ത 120 പ്ലയേഴ്‌സിൽ പ്രസൂൺ പിഎസ് ഏറ്റവും വിലയേറിയ  താരമായി. രാഹുൽ രാജേന്ദ്രൻ, രാജേഷ് കെഎസ്, ടോം തോമസ്, ബിബിൻ ബിനു, സജി രാമൻ, ഷിനോയ് തോമസ്, അഖിൽ ജോഷി, അനന്ദു സന്തോഷ് തുടങ്ങിയവർ താര ലേലത്തിനു നേതൃത്വം നൽകി.   



പാലാ പ്രീമിയർ ലീ​ഗിന്റെ മത്സരങ്ങൾ ജൂലൈ 8,9 തിയതികളിൽ പാലാ സെന്റ് തോമസ് 
കോളേജ് ഗ്രൗണ്ടിൽ നടത്തും.





Reactions