Hot Posts

6/recent/ticker-posts

ഭവനങ്ങളിൽ ഹരിത കൂടാരം ഒരുക്കി വിദ്യാർത്ഥികൾ




ചെമ്മലമറ്റം: വീടിന്റെ പരിസരത്ത് ഹരിത കൂടാരം ഒരുക്കി മരം ഒരു വരം പദ്ധതിയുമായി ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂൾ വിദ്യാർത്ഥികൾ. അന്താരാഷ്ട പരിസ്ഥിതി ദിനത്തിൽ വിദ്യാർത്ഥികൾക്ക് വൃഷത്തൈ കൈമാറി ഹെഡ് മാസ്റ്റർ സാബു മാത്യു പദ്ധതി ഉദ്ഘാടനം ചെയ്തു.

അടുക്കള തോട്ടം, കൃഷി പരിപാലനം, വൃഷ തൈ നടിൽ തുടങ്ങിയവയിൽ മുന്നേറുന്ന വിദ്യാർത്ഥികൾക്ക് അവാർഡുകളും പ്രഖ്യാപിച്ചു. ഡിസംബർ അവസാനമാണ് വിദ്യാർത്ഥികളുടെ ഭവനങ്ങൾ സന്ദർശിച്ചു അവാർഡ് ജേതാക്കളെ കണ്ടെത്തും.


സ്കൂൾ മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഹെഡ് മാസ്റ്റർ സാബു മാത്യു, അധ്യാപകർ എന്നിവരുടെ നേതൃത്വത്തിൽ ഒരു വർഷം നീണ്ടു നിൽക്കുന്ന വിവിധ പരിസ്ഥിതി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു.











Reactions